Uncategorized

റയ്യാന്‍ സ്‌പോര്‍ട്ട്‌സ് 2024 : അല്‍ വാബ് ജേതാക്കള്‍

ദോഹ : സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി റയ്യാന്‍ സോണ്‍ റയ്യാന്‍ സ്‌പോര്‍ട്‌സ് 2024 എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച സ്‌പോര്‍ട്ട്‌സ് മത്സരങ്ങളില്‍ അല്‍ വാബ് യൂണിറ്റ് ഓവറോള്‍ ചാമ്പ്യന്മാരായി.

ഡിസംബര്‍ 29 ന് അല്‍ അബീര്‍ മെഡിക്കല്‍ സെന്ററില്‍ വെച്ച് ഉത്ഘാടനം ചെയ്യപ്പെട്ട വാക്കിങ്ങ് ചാലഞ്ചോടെ തുടക്കം കുറിക്കുകയും തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി നടന്ന വാശിയേറിയ മത്സരങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ വക്രയില്‍ വെച്ച് നടന്ന സമാപന മത്സരങ്ങള്‍ക്കൊടുവില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ സൗത്ത് യൂണിറ്റ് രണ്ടാം സ്ഥാനവും ഐന്‍ ഖാലിദ് ഈവനിംഗ് യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഇന്ത്യന്‍ റിപ്പബ്ലിക് ഡേയ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടും, പലസ്റ്റീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും സമാപന ചടങ്ങിന് മുന്നോടിയായി 14 യൂണിറ്റുകള്‍ പങ്കെടുത്ത മനോഹരമായ തീം ഡിസ്പ്ലേ ശ്രദ്ധേയമായി.

സമാപന ചടങ്ങില്‍ ഇന്ത്യന്‍ സ്‌പോര്‍ട്ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ.പി. അബ്ദുല്‍ റഹ്‌മാന്‍, സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി വൈസ് പ്രസിഡന്റ് അര്‍ഷാദ് ഇ, ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി ബിലാല്‍ ഹരിപ്പാട്, കേന്ദ്ര കൂടിയാലോചന സമിതി അംഗം മുഹമ്മദ് റാഫി, എന്നിവര്‍ അതിഥികളായി സംബന്ധിച്ചു.

സോണല്‍ വൈസ് പ്രസിഡന്റ് സുഹൈല്‍ ശാന്തപുരം അധ്യക്ഷത വഹിച്ച ചടങ്ങില്‍ റയ്യാന്‍ സ്‌പോര്‍ട്ട് ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ബാസിത്ത് സ്വാഗതവും, സോണല്‍ സെക്രട്ടറി അബ്ദുല്‍ ജലീല്‍ എം എം നന്ദിയും പ്രകാശിപ്പിച്ചു.

50 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ ഓട്ട മത്സരത്തില്‍ അഫ്സല്‍ കെ.എം. നൗഷാദ് ഒളകര, ഹംസ ടി.കെ, 50 വയസ്സിന് താഴെ ഓട്ട മത്സരത്തില്‍ നൗഷാദ് ഇല്ലിക്കല്‍, ഫഹദ് ഇ.കെ, ഷബീര്‍ മുഹമ്മദ് എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ലോങ്ങ് ജംമ്പ് 50 ന് മുകളില്‍: നിസാര്‍ കെ, അഫ്സല്‍ കെ.എം, നൗഷാദ് ഒളകര, ലോങ്ങ് ജംമ്പ് 50 ന് താഴെ: മുഹമ്മദ് നിസാര്‍, ഷെറിന്‍ അഹ്‌മദ് നൗഷാദ് ഇല്ലിക്കല്‍, പഞ്ച ഗുസ്തി 80 കിലോ മുകളില്‍ : മുഹമ്മദ് അലി, ശമീല്‍ പട്ടിക്കാട്, നാസിമുദ്ധീന്‍ എ. ആര്‍. 80 കിലോക്ക് താഴെ: നിസാര്‍ കെ, മജീദ് അലി, റഫീഖ് പി.സി, ഷോട്ട് പുട്ട് : നസിമുദ്ധീന്‍ എ,ആര്‍, ശമീല്‍ പട്ടിക്കാട്, റഹ്‌മത്തുള്ള പി, വാക്കിങ്ങ് ചാലഞ്ച് : ഐദീദ് തങ്ങള്‍, മുഹമ്മദ് ഷെറീഫ് കെ. ബി, ഫഹദ് അബ്ദുല്‍ മജീദ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ഫുട്‌ബോള്‍ : അല്‍ വാബ്, ഐന്‍ ഖാലിദ് ഈവനിങ്, ഷട്ടില്‍ ബാഡ്മിന്റണ്‍ : ഓള്‍ഡ് റയ്യാന്‍, ഐന്‍ ഖാലിദ് മോര്‍ണിംഗ്, പെനാല്‍റ്റി ഷൂട്ട് ഔട്ട് : ഐന്‍ ഖാലിദ് ഈവനിംഗ്, അല്‍ വാബ് എന്നീ യൂണിറ്റുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയപ്പോള്‍ വാക്കിങ്ങ് ചാലഞ്ചില്‍ അല്‍ വാബ്, ഇന്‍ഡസ്ട്രിയല്‍ ഏരിയ സൗത്ത്, അബു ഹമൂര്‍ എന്നീ യൂണിറ്റുകള്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി.

ഹഫീസുള്ള, സുനീര്‍ പി, ഹാഷിം, ഫഹദ് ഇ.കെ, മുഹമ്മദ് റഫീഖ് ടി.എ, സിദ്ദിഖ് വേങ്ങര, സുധീര്‍ ടി.കെ, സുബുല്‍ അബ്ദുല്‍ അസീസ്, താഹിര്‍ ടി.കെ, അസ്ഹര്‍ അലി, ഹാരിസ് കെ, മുഹമ്മദ് റഫീഖ് തങ്ങള്‍, സലാം എ.ടി, മുഹമ്മദ് അലി, ഹമീദ് എടവണ്ണ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!