
Breaking News
എ എഫ് സി ഏഷ്യന്‍ കപ്പില്‍ ഖത്തറിന്റെ കളി കാണാന്‍ സ്‌റ്റേഡിയങ്ങളിലെത്തിയത് 304588 പേര്‍
ദോഹ. ഖത്തറില്‍ നടന്നുവരുന്ന പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പില്‍ ഇതുവരെയുള്ള കളികളില്‍ ഖത്തറിന്റെ കളി കാണാന്‍ സ്‌റ്റേഡിയങ്ങളിലെത്തിയത് 304588 പേര്‍ . ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.
ഖത്തറും ലെബനോണും തമ്മിലുള്ള ഉദ്ഘാടന മല്‍സരത്തിനാണ് ഏറ്റവുമധികമാളുകള്‍ കളി കാണാനെത്തിയത്. 82490 പേര്‍. പലസ്തീനെതിരെയുള്ള മല്‍സരം കാണാന്‍ 63753 പേരും , ഉസ്‌ബെക്കിസ്ഥാനെതിരെയുള്ള മല്‍സരത്തിന് ദൃക് സാക്ഷികളാകുവാന്‍ 58791 പേരും തസകിസ്ഥാനുമായുള്ള പോരാട്ടത്തിന് 57460 പേരും സ്റ്റേഡിയങ്ങളിലെത്തി. ചൈനയുമായുള്ള പോരാട്ടത്തിനാണ് ഏറ്റവും കുറഞ്ഞ കാണികള്‍ റിപ്പോര്‍ട്ട് ചെയ്തത്. 42104 പേര്‍ മാത്രം .