Breaking NewsUncategorized
ഖത്തറിലെത്തി 30 ദിവസത്തിനുള്ളില്‍ റെസിഡന്‍സി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം
ദോഹ: റിക്രൂട്ട് ചെയ്യുന്നയാളും പ്രവാസിയും രാജ്യത്ത് പ്രവേശിച്ച തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ റെസിഡന്‍സി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി. വീഴ്ച വരുത്തുന്നവര്‍ക്ക് പതിനായിരം റിയാല്‍ വരെ പിഴ ലഭിക്കാം.