ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും കൂടിക്കാഴ്ച നടത്തി

ദോഹ. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും കൂടിക്കാഴ്ച നടത്തി. ഉഭയ കക്ഷി ബന്ധവും സഹകരണവും മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച വിവിധ വിഷയങ്ങളാണ് ദീവാന്‍ അമീരിയില്‍ നടന്ന ചര്‍ച്ചയില്‍ വിഷയീഭവിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഖത്തര്‍ സന്ദര്‍ശനം ഇന്ത്യ-ഖത്തര്‍ സൗഹൃദത്തിന് പുതിയ ഊര്‍ജം പകരുന്നുവെന്നും വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.