Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കെ.എം.സി.സി. ഖത്തര്‍ വിമണ്‍സ് വിംഗ് ലീഡര്‍ഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ: കെ.എം.സി.സി. ഖത്തര്‍ സംസ്ഥാന കമ്മറ്റിയുടെ വിമണ്‍സ് വിംഗിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ഹെര്‍ ഇംപാക്ട്’ ലീഡര്‍ഷിപ്പ് ക്യാമ്പ് ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്നു. ഖത്തറിലെ കെ.എം.സി.സിയുടെ വിവിധ ഘടകങ്ങളില്‍ നേതൃത്വം വഹിക്കുന്ന വനിതകള്‍ക്കായിരുന്നു ക്യാമ്പ്. പ്രശസ്ത

ട്രെയിനര്‍ ഡോ. ഇസ്മായില്‍ മരിതേരി ക്യാമ്പിന് നേതൃത്വം നല്‍കി.

വിമണ്‍സ് വിംഗ് പ്രസിഡന്റ് സമീറ നാസര്‍ അദ്ധ്യക്ഷത വഹിച്ച പരിപാടി കെ.എം.സി.സി. ഖത്തര്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, ട്രഷറര്‍ പി.എസ്.എം. ഹുസൈന്‍, വിമണ്‍സ് വിംഗ് ഉപദേശക സമിതി ചെയര്‍ പേഴ്‌സണ്‍ മൈമൂന സൈനുദ്ദീന്‍ തങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ജനറല്‍ സെക്രട്ടറി സലീന കൂളത്ത് സ്വാഗതവും, ട്രഷറര്‍ സമീറ അന്‍വര്‍ സാദത്ത് നന്ദിയും പറഞ്ഞു.
ഖത്തറിലെ പ്രവാസി വനിതകള്‍ക്ക് വിമണ്‍സ് വിംഗുമായി [email protected] എന്ന ഇ മെയില്‍ ഐഡിയില്‍ ബന്ധപ്പെടാമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button