Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ടാലന്റ് റിക്കോര്‍ഡ് ബുക്കിന്റെ ടാലന്റ് ഐക്കണ്‍ അവാര്‍ഡ് 2024 പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് ഏറ്റുവാങ്ങി


അമാനുല്ല വടക്കാങ്ങര

ദോഹ. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാലന്റ് റിക്കോര്‍ഡ് ബുക്കിന്റെ ടാലന്റ് ഐക്കണ്‍ അവാര്‍ഡ് 2024 എന്‍. ആര്‍. ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് ഏറ്റുവാങ്ങി.

ചെന്നൈയില്‍ നടന്ന ചടങ്ങില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ വി.എസ്. പ്രവീണ്‍, ടാലന്റ് ഫൗണ്ടേഷന്‍ ഭാരവാഹികളായ രണ്‍ജിത ജയിന്‍ , ബാഷിര്‍ അഹമ്മദ് സയിദ്, സത്താര്‍ ആദൂര്‍ എന്നിവരില്‍ നിന്നാണ് അവാര്‍ഡ് സ്വീകരിച്ചത്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവാസി ക്ഷേമ രംഗത്തെ ഡോ. എസ്. അഹമ്മദിന്റെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്.

Related Articles

Back to top button