Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇന്ത്യന്‍ കോഫി ഹൗസ് റെസ്റ്റോറന്റിന്റെ വകറ ശാഖ ഉത്ഘാടനം ചെയ്തു

ദോഹ : കാന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖത്തറിലെ ഇന്ത്യന്‍ കോഫി ഹൗസ് ഏറ്റവും പുതിയ ശാഖ വകറ എസ്ദാന്‍ മാളിലെ ഫുഡ് കോര്‍ട്ടില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ ഉത്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, ഇന്ത്യന്‍ കോഫി ഹൗസ് മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ നാസര്‍, കെ ടി അഹമ്മദ്, ഓപ്പറേഷന്‍ മാനേജര്‍ നാരായണന്‍ ചാലില്‍, മൈക്രോ ഹെല്‍ത്ത് സി എസ് ഒ അല്‍ക മീര സണ്ണി എന്നിവര്‍ സംബന്ധിച്ചു.
ഉപഭോക്തൃ പ്രതീക്ഷകള്‍ മറികടന്ന് ഹെല്‍ത്ത്കെയര്‍, മെഡിക്കല്‍ സപ്ലൈസ്, കാറ്ററിംഗ്, കണ്‍സ്ട്രക്ഷന്‍, റിയല്‍ എസ്റ്റേറ്റ്, ലേഡീസ് ഗാര്‍മെന്റ്സ് തുടങ്ങിയ വൈവിധ്യമാര്‍ന്ന വ്യവസായ സംരംഭങ്ങളുമായാണ് കാന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് മുന്നേറുന്നത്.

Related Articles

Back to top button