റമദാനിന് സവിശേഷമായ വിഭവങ്ങളുമായി ഓറിയന്റല്‍ റെസ്റ്റോറന്റ് ആന്റ് ബേക്കറി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഗുണമേന്മയുള്ള ഭക്ഷ്ണ വിഭവങ്ങള്‍ക്ക് പേരുകേട്ട ഓറിയന്റല്‍ റെസ്റ്റോറന്റ് ബേക്കറി വിഭാഗങ്ങള്‍ റുണ്യറമദാനില്‍ വിശുദ്ധിയോടെ നോമ്പുതുറവിഭവങ്ങളൊരുക്കുന്ന തിരക്കിലാണ്. നാടന്‍ വിഭവങ്ങള്‍ മുതല്‍ 100 ലധികം ഡിന്നര്‍ വിഭവങ്ങളുണ്ടിവിടെ. നോമ്പുനോല്‍ക്കുന്നവരുടെ ആരോഗ്യമാണ് ഓരോ വിഭവങ്ങളും തയാറാക്കുമ്പോള്‍ പരിഗണിക്കുന്ന ആദ്യ ഘടകം. ഓരോ വിഭവങ്ങള്‍ക്കുമുള്ള ചേരുവകളുടെ ക്വാളിറ്റി നിര്‍ബന്ധമായും പരിശോധിച്ച് ഉറപ്പുവരുത്തിയാണ് കലവറയിലെക്ക് എത്തിക്കുന്നത്. പുണ്യ റമദാനില്‍ നോമ്പെടുക്കുന്നതുപോലെ തന്നെ പ്രധാനമാണ് നോമ്പുതുറക്കലും, ഇഫ്താര്‍ വിരുന്നുമെല്ലാം .
ശരീരത്തെയും മനസ്സിനെയും നിര്‍മലമാക്കുന്ന ഈ നോമ്പുതുറ ചടങ്ങിനെ അത്രമേല്‍ പരിശുദ്ധമാക്കാനുള്ള വിഭവങ്ങളൊരുക്കുകയാണ് ഓറിയന്റല്‍ ബേക്കറി. ഓരോ വിഭവങ്ങളിലും വ്രതമെടുക്കുന്ന വിശ്വാസിക്കുവേണ്ടിയുള്ള കരുതലും, പ്രാര്‍ത്ഥനയുമുണ്ട്. വ്രതാനുഷ്ഠാനങ്ങളുടെ ചൂടേറിയ പകലവസാനിച്ച്, ആശ്വാസത്തിന്റെ റനാമ്പുതുറസമയത്ത് കഴിക്കുന്ന വിഭവങ്ങള്‍ക്ക് മനസ്സ് നിറക്കാനാകണമെന്നതാണ് ഓറിയന്റലിന്റെ മുഖ്യ ദര്‍ശനം.
മലയാളിക്ക് പ്രിയങ്കരമായ മലബാര്‍ നോമ്പുതുറ വിഭവം തൊട്ട് രുചി വൈവിധ്യങ്ങളുടെ നീണ്ട പട്ടിക തന്നെ ഇവിടെയുണ്ട്.
ഇഫ്താര്‍ കോംമ്പോ ബോക്‌സ്, നോമ്പുതുറക്കും സജ്ജമാക്കിയിട്ടുള്ള നോമ്പുതുറ റമദാന്‍ കോംമ്പോ ബോക്‌സ് എന്നിവയാണ് ഇത്തവണത്തെ റമദാന്‍ സ്‌പെഷ്യല്‍
ഓറിയന്റല്‍ സ്‌പെഷ്യല്‍ തരി കഞ്ഞി, തറവാടി ചിക്കല്‍ കറി, എരിപൊരി ചിക്കന്‍, ലാഹോറി ചിക്കന്‍, അഫ്ഗാനി ചിക്കന്‍, കുംമ്പംകൂട്ടുലര്‍ത്ത് ബീഫ്, നീല്‍ഗിരി മട്ടന്‍, മട്ടന്‍ സാഗ് വാല, പാല്‍ കിഴി പറാത്ത, കോഴി നിറച്ചത്, കിണ്ണത്തപ്പം, ഞണ്ടുമല്ലി പെരളന്‍ തുടങ്ങിയവയും നിരവധി വെജ് വിഭവങ്ങളും ഇഫ്താര്‍ ഡിന്നര്‍ സ്‌പെഷ്യല്‍ മെനുവിലുണ്ട്.
ഓറിയന്റല്‍ സ്‌പെഷ്യല്‍ ഇറച്ചി പത്തിരി, ഫ്രഞ്ച് സ്‌പെഷ്യല്‍ കട്ട്‌ലറ്റ്( വെജ്-നോണ്‍വെജ്), നാടന്‍ മലബാര്‍ വിഭവങ്ങള്‍. കൂടാതെ ഫിഷ് റൊട്ടി, പൊട്ടറ്റോ റൊട്ടി തുടങ്ങിയവയും ലഭ്യമാണ്.
പക്കാവടകളില്‍ വൈവിധ്യവുമായി ചിക്കന്‍ പക്കാവട,ബ്രഡ് പക്കാവട, ഒണിയന്‍ പക്കാവട, ഉള്ളിവട , ബജി വിഭവങ്ങളില്‍ ചില്ലി ബജി, ഒണിയന്‍ ബജി, പൊട്ടറ്റോ ബജി, മുട്ട ബജി തുടങ്ങി വൈവിധ്യങ്ങള്‍ ആസ്വദിക്കാം.
മലയാളിക്ക് പ്രിയമേറിയ, കൊഴുക്കട്ട, ഇലയട, വട്ടയപ്പം, പഴംപൊരി, പരിപ്പുവട, ഉഴുന്നുവട മുതലായവ ഇവിടെ റെഡിയാണ്.
ഖത്തറില്‍ പ്രസിദ്ധമായ ഓറിയന്റലിന്റെ പഫ്‌സ് വിഭവങ്ങള്‍. മിനി പിസ, സ്പ്രിങ്ങ് റോള്‍, സമോസ വിഭവങ്ങളും തയാറാണ്.
മധുരം നിറക്കാന്‍ നൂറിലേറെ ഇന്ത്യന്‍ സ്വീറ്റ്‌സുകളും തയ്യാറായി കഴിഞ്ഞു.
ഇഫ്താറിന്റെ രാവുകളില്‍ മനസ്സ് നിറക്കാനിങ്ങനെ രുചി വൈവിധ്യങ്ങളുടെ അവസാനിക്കാത്ത വിഭവങ്ങളുണ്ട് ഓറിയന്റല്‍ ബോക്കറിയില്‍.
ഇഫ്താര്‍ വിരുന്നൊരുക്കാന്‍ ഓറിയന്റല്‍ റെസ്റ്റോറന്റിലും സൗകര്യമുണ്ട്.റമദാനിലെ ഓരോ രാവുകളിലും വയറും, മനസ്സും നിറക്കാന്‍ ഒത്തിരി വിഭവങ്ങളൊരുക്കുന്നുണ്ടിവിടെ.
ലെമണ്‍ജ്യൂസ്, ഡേറ്റ്‌സ്, ഫ്രൂട്ട്‌സ്‌കട്ട്, സ്‌നാക്ക്‌സ്, നെയ്‌ച്ചോര്‍, ബീഫ് കറി, പത്തിരി, ചിക്കന്‍ സ്‌പെഷ്യല്‍ എന്നിവയുടെ സ്‌പെഷ്യല്‍ ഇഫ്താര്‍ കോംബോ പാക്ക്.
ബിരിയാണി മുതല്‍ സ്വാദൂറും മലബാര്‍ വിഭവങ്ങള്‍ നിരവധിയുണ്ട് . അങ്ങിനെ ഈ റമദാന്‍ കാലത്ത് അത്രമേല്‍ സംശുദ്ധിയോടെ പ്രര്‍ത്ഥനാ നിരതമായി വിശ്വാസികള്‍ക്കായി വിഭവങ്ങളൊരുക്കുന്ന തിരക്കിലാണ് ഓറിയന്റല്‍ ബേക്കറി