Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local NewsUncategorized

ഇന്ത്യന്‍ എംബസി സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ജനുവരി 2 ന് അല്‍ ഖോറില്‍

ദോഹ : ഇന്ത്യന്‍ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ജനുവരി 2 ന് അല്‍ ഖോറില്‍ നടക്കും. സീഷോര്‍ എഞ്ചിനീയറിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് ഓഫീസിലാണ് ക്യാമ്പ് നടക്കുക.
പാസ്പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍ മറ്റ് എംബസ്സി സേവനങ്ങള്‍ എന്നിവയ്ക്ക് സൗകര്യമുണ്ടാകും.

രാവിലെ 9 മണി മുതല്‍ 11 വരെയാണ് ക്യാമ്പെങ്കിലും രാവിലെ 8 മണി മുതല്‍ തന്നെ ഓണ്‍ ലൈനില്‍ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമായിരിക്കുമെന്നും സേവനം ആവശ്യമുള്ളവര്‍ ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ കൊണ്ടുവരണമെന്നും ഐസിബിഎഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കാശ് പേമെന്റുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ .
പുതുക്കിയ പാസ്പോര്‍ട്ടുകള്‍ ഇതേ സ്ഥലത്ത് വെച്ച് ജനുവരി 16 ന് രാവിലെ 9 മണി മുതല്‍ 10 മണി വരെ വിതരണം ചെയ്യും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 77245945, 66262477 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button