Local NewsUncategorized
ഈ വര്‍ഷം ഖത്തറിലെ റെസിഡന്‍ഷ്യല്‍ കണ്‍സ്ട്രക്ഷന്‍ മാര്‍ക്കറ്റ് 12.39 ബില്യണ്‍ ഡോളറിലെത്തുമെന്ന് റിപ്പോര്‍ട്ട്
ദോഹ: ഖത്തറിലെ റെസിഡന്‍ഷ്യല്‍ കണ്‍സ്ട്രക്ഷന്‍ മാര്‍ക്കറ്റിലെ കുതിപ്പ് തുടരുമെന്നും 2024 ല്‍ 12.39 ബില്യണ്‍ ഡോളറിലെത്തുന്ന മാര്‍ക്കറ്റ് 2029 ഓടെ 21.32 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് രാജ്യത്തെ വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ മേഖല 11.45% സിഎജിആറില്‍ വളരുമെന്ന് റിസര്‍ച്ചേഴ്സ് ആന്‍ഡ് മാര്‍ക്കറ്റ്സിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.