Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇരുപതിലധികം ഔട്ട് ലെറ്റുകളുമായി സിറ്റി സെന്റര്‍ ദോഹ പുതിയ ഗോള്‍ഡ് സൂഖ് തുറന്നു

ദോഹ. ഖത്തറിലെ ഏറ്റവും വലുതും പ്രമുഖവുമായ മാളുകളില്‍ ഒന്നായ സിറ്റി സെന്റര്‍ ദോഹയില്‍ ഇരുപതിലധികം ഔട്ട് ലെറ്റുകളുമായി പുതിയ ഗോള്‍ഡ് സൂഖ് തുറന്നു
ഖത്തരി വ്യവസായി അസോസിയേഷന്‍ ചെയര്‍മാന്‍ ഷെയ്ഖ് ഫൈസല്‍ ബിന്‍ ഖാസിം അല്‍താനി റിബണ്‍ മുറിച്ച് ഗോള്‍ഡ് സൂക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അമല്‍, സിറ്റി സെന്റര്‍ ദോഹ എന്നിവയുടെ മാനേജ്മെന്റ് അംഗങ്ങളും പ്രശസ്ത മാധ്യമ, സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഗള്‍ഫ് മേഖലയില്‍ നിന്നുള്ള നിരവധി വില്‍പ്പനക്കാര്‍ കൂടുതലായി കൈവശം വച്ചിരിക്കുന്ന ഗോള്‍ഡ് സൂക്ക്, മാളിന്റെ കിഴക്ക് ഭാഗത്ത്, പുതുതായി തുറന്ന ഫുഡ് കോര്‍ട്ടിന് കീഴിലുള്ള രണ്ടാം നിലയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ കടകളെല്ലാം മാളിന്റെ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Back to top button