Local News

കെഎംസിസി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി വിജയാഘോഷം നടത്തി

ദോഹ: കാസര്‍ഗോഡ് ലോകസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച രാജ്മോഹന്‍ ഉണ്ണിത്താന്റെയും കേരളത്തിലും ഇന്ത്യയിലും മുസ് ലിം ലീഗ് – കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളുടെ മികച്ച വിജയത്തിലും കെഎംസിസി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിജയാഘോഷം നടത്തി .

റഫീഖ് റഹ്‌മാനിയുടെ ഖിറാഹത്തോടെ ആരംഭിച്ച ജില്ലാ കൗണ്‍സില്‍ യോഗം ,ജില്ലാ ആക്ടിങ് പ്രസിഡണ്ട് അലി ചേരൂറിന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന ഉപദേശക സമിതി ചെയര്‍മാന്‍ എംപി ഷാഫി ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു .
ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ എസ് എ എം ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി . സീനിയര്‍ നേതാക്കളായ കെ എസ് മുഹമ്മദ് കുഞ്ഞി , എം ടി പി മുഹമ്മദ് കുഞ്ഞി , സാദിഖ് പാക്യാര , ജില്ലാ നേതാക്കളായ നാസര്‍ കൈതക്കാട് , സാദിഖ് കെ സി , മൊയ്ദു ബേക്കല്‍ ,ഷാനിഫ് പൈക്ക ,അഷ്റഫ് ആവിയില്‍ , സഗീര്‍ ഇരിയ , മണ്ഡലം നേതാക്കളായ റസാഖ് കല്ലട്ടി , ഷഫീഖ് ചെങ്കള ,നിസ്താര്‍ പട്ടേല്‍ ,സത്താര്‍ മൗലവി ,അബി മര്‍ഷാദ് , എസ് എസ് പി ജില്ലാ കോര്‍ഡിനേറ്റര്‍ ആബിദ് ഉദിനൂര്‍ , മീഡിയ വിങ് കണ്‍വീനര്‍ അബ്ദു റഹ്‌മാന്‍ ഏരിയാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു .ജില്ലാ ജനറല്‍ സെക്രട്ടറി സമീര്‍ ഉടുമ്പുന്തല സ്വാഗതവും ജില്ലാ ട്രഷറര്‍ സിദീഖ് മണിയന്‍പാറ നന്ദിയും പറഞ്ഞു .

Related Articles

Back to top button
error: Content is protected !!