Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

വിന്‍ 25 എംജി കാര്‍ പ്രമോഷന്റെ ആദ്യ നറുക്കെടുപ്പ് വിജയികളെ തെരഞ്ഞെടുത്തു

ദോഹ. ദോഹയിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയുടെ മെഗാ പ്രമോഷന്‍ ഷോപ് ആന്‍ഡ് ഡ്രൈവ് വിന്‍ 25 എം ജി കാര്‍ പ്രൊമോഷന്റെ ഒന്നാമത്തെ നറുക്കെടുപ്പ് വിജയികളെ തെരഞ്ഞെടുത്തു.

ജൂണ്‍ 9ന് അബുഹമൂറിലെ സഫാരി മാളില്‍ വെച്ച് രാവിലെ 10 മണിക്ക് നടന്ന നറുക്കെടുപ്പില്‍ ഖത്തര്‍ വാണിജ്യ മന്ത്രാലയ പ്രതിനിധിയും സഫാരി മാനേജ്‌മെന്റ് പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ആദ്യത്തെ നാല് എം.ജി കാറുകള്‍ക്കായുള്ള വിജയികളെയാണ് തെരെഞ്ഞെടുത്തത്.

ഒന്നാം സമ്മാന വിജയി സെയ്ദ് അല്‍ ജദായ (കൂപ്പണ്‍ നമ്പര്‍- SND101090945 ) എന്നവര്‍ക്ക് മോറിസ് ഗ്യാരേജസിന്റ ആര്‍ എക്സ് 8 – 2024 മോഡല്‍ ഒരു കാറും രണ്ടാം സമ്മാന വിജയികളായ മുഹമ്മദ് റിഷാഫി (കൂപ്പണ്‍ നമ്പര്‍- SND100911666 ), ഷഹബാസ് ഖാന്‍ (കൂപ്പണ്‍ നമ്പര്‍- SND100581445 ), നൗഷാദ് ചാലില്‍ (കൂപ്പണ്‍ നമ്പര്‍- SND100512084 ), എന്നവര്‍ക്ക് മോറിസ് ഗ്യാരേജസിന്റ എം ജി 5 – 2024 മോഡല്‍ ഓരോ കാറുകളും അടക്കം നാല് കാറുകളാണ് സമ്മാനമായി ലഭിക്കുക.

ഈ ഷോപ് ആന്‍ഡ് ഡ്രൈവ് പ്രമോഷന്റെ രണ്ടാമത്തെ നറുക്കെടുപ്പ് 24 ജൂലൈ 2024 സല്‍വ്വ റോഡിലെ സഫാരി ഔട്ട്‌ലെറ്റില്‍ വച്ച് നടക്കും. സഫാരിയുടെ ഏത് ഔട്ട്ലെറ്റുകളില്‍ നിന്നും വെറും അമ്പത് റിയാലിന് പര്‍ച്ചേഴ്സ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഈ റാഫിള്‍ കൂപ്പണ്‍ വഴി നറുക്കെടുപ്പിലൂടെ ഏതൊരാള്‍ക്കും ഈ പ്രമോഷനില്‍ പങ്കാളിയാകാം.

Related Articles

Back to top button