Local News

റഷീദ് കെ മുഹമ്മദിന്റെ ‘കാറ്റുണരാതെ’പ്രകാശനം ചെയ്തു

ദോഹ. ഖത്തര്‍ പ്രവാസി റഷീദ് കെ മുഹമ്മദിന്റെ ‘കാറ്റുണരാതെ’പ്രകാശനം ചെയ്തു. തനിമ കലാ സാഹിത്യവേദി
ബര്‍വ വില്ലേജില്‍ സംഘടിപ്പിച്ച ആര്‍ട്ട്‌മൊസ്ഫര്‍ കലാമേളയില്‍ പ്രശസ്ത ആക്റ്റീവിസ്റ്റും ലോക കേരള സഭാ മെമ്പറും പ്രവാസി ലീഗല്‍ സെല്‍ കണ്‍ട്രി ഹെഡുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടിക്ക് ആദ്യ പ്രതി നല്‍കി സി ഐ സി കേന്ദ്ര വൈസ് പ്രസിഡന്റ് ഹബീബു റഹ്‌മാന്‍ കീഴിശ്ശേരിയാണ് പുസ്തകം പ്രകാശനം ചെയ്തത്.സി ഐ സി ജനറല്‍ സെക്രട്ടറി ബിലാല്‍ ഹരിപ്പാട് തനിമ കോ -ഓര്‍ഡിനേറ്റര്‍ സല്‍മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലയാള സാഹിത്യ അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ദേശീയ തലത്തില്‍ നടത്തിയ നാടക രചനാ മത്സരത്തില്‍ ‘സ്വര്‍ണ്ണ മയൂരം’ അവാര്‍ഡ് നേടിക്കൊടുത്ത പുസ്തകമാണ് ‘എന്റെ റേഡിയോ നാടകങ്ങള്‍’.അതില്‍നിന്നും തെരെഞ്ഞെടുത്ത
‘അതിഥി വരാതിരിക്കില്ല’ ‘ധര്‍മ്മായനം’ ‘കാറ്റുണരാതെ’ എന്നിങ്ങനെ മൂന്നു നാടകങ്ങള്‍ ചേര്‍ന്നതാണ് ‘കാറ്റുണരാതെ’ എന്ന പുസ്തകം.അക്കാദമി തന്നെയാണ് ഇത് പുറത്തിറക്കിയിട്ടുള്ളത്.

Related Articles

Back to top button
error: Content is protected !!