
കൂടുതല്‍ യുവജനങ്ങളുടെ സാമ്പത്തിക ശാക്തീകരണ പരിപാടികള്‍ ലക്ഷ്യമിട്ട് സിലാടെക്കും ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റും
അമാനുല്ല വടക്കാങ്ങര
ദോഹ. കൂടുതല്‍ യുവജനങ്ങളുടെ സാമ്പത്തിക ശാക്തീകരണ പരിപാടികള്‍ ലക്ഷ്യമിട്ട് മെന മേഖലയിലും അതിനപ്പുറവും സിലാടെക്കിന്റെ കാല്‍പ്പാടുകള്‍ വികസിപ്പിക്കുന്ന ചട്ടക്കൂട് കരാറില്‍ ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റും (ക്യുഎഫ്എഫ്ഡി) സിലാടെക്കും ഒപ്പുവച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ സാക്ഷാത്കാരം തുടരുന്ന ഒരു അന്താരാഷ്ട്ര വികസന ലാഭേച്ഛയില്ലാത്ത സര്‍ക്കാരിതര സംഘടനയാണ് സിലാടെക്