Uncategorized
ഖത്തറിന്റെ ചില ഭാഗങ്ങളില്‍ ഇന്ന് മഴക്ക് സാധ്യത
ദോഹ: ഖത്തറിന്റെ ചില ഭാഗങ്ങളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു.
‘പ്രാദേശിക മേഘങ്ങള്‍ രൂപപ്പെടുന്നതിനാല്‍ ഇന്ന് ഉച്ചതിരിഞ്ഞ് തെക്കന്‍ പ്രദേശങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റില്‍, ഖത്തര്‍ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.