Breaking News
ലൈസന്‍സില്ലാത്ത നഴ്സിംഗ് ജീവനക്കാരെ നിയമിച്ച സ്വകാര്യ മെഡിക്കല്‍ കോംപ്ലക്സ് പൊതുജനാരോഗ്യ മന്ത്രാലയം താല്‍ക്കാലികമായി അടച്ചു
ദോഹ: ലൈസന്‍സില്ലാത്ത നഴ്സിംഗ് ജീവനക്കാരെ നിയമിച്ചതിനെ തുടര്‍ന്ന് സ്വകാര്യ മേഖലയിലെ ജനറല്‍ മെഡിക്കല്‍ കോംപ്ലക്സ് പൊതുജനാരോഗ്യ മന്ത്രാലയം താല്‍ക്കാലികമായി അടച്ചു.
പബ്ലിക് ഹെല്‍ത്ത് മന്ത്രാലയത്തിലെ ഹെല്‍ത്ത് കെയര്‍ പ്രൊഫഷനിലെ സ്‌പെഷ്യലിസ്റ്റുകള്‍ നടത്തിയ പരിശോധനയില്‍ രണ്ട് നഴ്‌സുമാര്‍ പ്രൊഫഷണല്‍ ലൈസന്‍സില്ലാതെയാണ് കോംപ്ലക്‌സില്‍ പ്രാക്ടീസ് ചെയ്യുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. രാജ്യത്തെ നഴ്‌സിംഗ്, ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളുടെ മറ്റ് ലംഘനങ്ങളും പരിശോധനയില്‍ കണ്ടെത്തി.
സമുച്ചയത്തിനും നിയമലംഘനം കണ്ടെത്തിയ പ്രാക്ടീഷണര്‍മാര്‍ക്കും എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.