ഇന്ത്യയില്‍ അറബി ഭാഷക്കും സാഹിത്യത്തിനും മൗലാന അബുല്‍ ഹസന്‍ അലി നദ് വിയുടെ സംഭാവനകള്‍ സംബന്ധിച്ച ദ്വിദിന ദേശീയ സെമിനാര്‍ ഒക്ടോബര്‍ 25, 26 തിയ്യതികളില്‍ കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍

തേഞ്ഞിപ്പലം. ഇന്ത്യയില്‍ അറബി ഭാഷക്കും സാഹിത്യത്തിനും മൗലാന അബുല്‍ ഹസന്‍ അലി നദ് വിയുടെ സംഭാവനകള്‍ സംബന്ധിച്ച ദ്വിദിന സെമിനാര്‍ ഒക്ടോബര്‍ 25, 26 തിയ്യതികളില്‍ കോഴിക്കോട് സര്‍വകലാശാല അറബി വകുപ്പ് സെമിനാര്‍ ഹാളില്‍ നടക്കും.
കോഴിക്കോട് സര്‍വകലാശാല അറബി വകുപ്പും റാബ്വിത്വ അല്‍ അദബ് അല്‍ ഇസ് ലാമി കേരള ചാപ്റ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാറിന്റെ വിവിധ സെഷനുകളിലായി മുപ്പതിലധികം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
സെമിനാര്‍ ഡോ. എം.പി.അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. റാബിത്വ ദക്ഷിണേന്ത്യന്‍ കോഡിനേറ്റര്‍ മൗലാന മുഹമ്മദ് ഇല്‍യാസ് നദ് വി മുഖ്യപ്രഭാഷണം നടത്തും.
ഡോ യൂസുഫ് മുഹമ്മദ് നദ്‌വി രചിച്ച”സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി ജീവിതവും ദര്‍ശനവും”എന്ന ഗ്രന്ഥം സമദാനി പ്രകാശനം ചെയ്യും. യൂണിവേഴ്‌സിറ്റി അറബിക് വിഭാഗം മേധാവി ഡോ ടി എ അബ്ദുല്‍ മജീദ് അധ്യക്ഷത വഹിക്കും
സയ്യിദ് ശു ഐബ് ഹുസൈന്‍ നദ് വി ലഖ്‌നോ, ഡോ. എ.ബി മൊയ്തീന്‍ കുട്ടി , ഹാഫിസ് അബ്ദുശ്ശുകൂര്‍ അല്‍ ഖാസിമി, ഡോ. ബഹാവുദ്ധീന്‍ മുഹമ്മദ് നദ് വി, ഡോ. ഹുസൈന്‍ മടവൂര്‍, ഡോ.ജമാലുദ്ധീന്‍ ഫാറൂഖി, അബ്ദുല്‍ ഹകീം നദ് വി, എം.എം. നദ് വി, അബ്ദുറഹിമാന്‍ മാങ്ങാട് തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.
അറബി ഭാഷയേയും സാഹിത്യത്തേയും സ്‌നേഹിക്കുന്ന എല്ലാവരേയും സെമിനാറിലേക്ക് സ്വാഗതം ചെയ്യുന്നതായി റാബ്വിത്വ അല്‍ അദബ് അല്‍ ഇസ് ലാമി കേരള ചാപ്റ്റര്‍ സെക്രട്ടറി യൂസുഫ് നദ് വി പറഞ്ഞു.