
Archived Articles
ഖത്തര്‍ ചാരിറ്റി 41 രാജ്യങ്ങളില്‍ 118 മില്യണ്‍ റിയാലിന്റെ റമദാന് പദ്ധതികള്‍ നടപ്പാക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. റമദാനിനോടനുബന്ധിച്ച് 41 രാജ്യങ്ങളില്‍ 118 മില്യണ്‍ റിയാലിന്റെ റമദാന് പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങി ഖത്തര്‍ ചാരിറ്റി.
ഖത്തര്‍ ചാരിറ്റിയുടെ ‘റമദാന്: ലീവ് യുവര്‍ മാര്‍ക്ക്’ ഖത്തര്‍ ഉള്‍പ്പെടെ 41 രാജ്യങ്ങളിലെ ഏകദേശം 1.9 ദശലക്ഷം ആളുകള്‍ക്ക് പ്രയോജനപ്പെടും. 1
ഖത്തര്‍ ചാരിറ്റിയുടെ ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് 2023 റമദാന് കാമ്പെയ്നിന്റെ ലോഞ്ച് പ്രഖ്യാപിച്ചത് .