Breaking NewsUncategorized
വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് മീഡിയ വണ്‍ ക്വിഫ് സൂപ്പര്‍ കപ്പ് ഫൈനല്‍ ഇന്ന് ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ് സ്റ്റേഡിയത്തില്‍
ദോഹ. ഖത്തറിലെ കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്്‌സ്‌ചേഞ്ച് മീഡിയ വണ്‍ ക്വിഫ് സൂപ്പര്‍ കപ്പ് ഫൈനല്‍ ഇന്ന് വൈകുന്നേരം 6 മണിക്ക് ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ് സ്റ്റേഡിയത്തില്‍ നടക്കും.
ഫുട്‌ബോള്‍ മൈതാനിയിലെ ആവേശക്കടലില്‍ ഏറ്റു മുട്ടാന്‍ പോകുന്നത് മുന്‍ ചാമ്പ്യന്മാര്‍ കെഎംസിസി മലപ്പുറവും കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍ ടീം തൃശൂര്‍ ജില്ലാ സൗഹൃദ വേദിയുമാണ് . ചാമ്പ്യന്മാര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ തീ പൊരി പാറുന്ന പോരാട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്.