Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

നൂര്‍ – സ്‌നേഹതീരം ഈദ് മീറ്റ്

ദോഹ. ഖത്തര്‍ മലയാളികളുടെ കുടുംബ കൂട്ടായ്മയായ സ്‌നേഹതീരം ഖത്തര്‍, ഓള്‍ഡ് ഐഡിയല്‍ ഡൈനാമിക് ഹാളില്‍ നൂര്‍ എന്ന പേരില്‍ ഈദ് പ്രോഗ്രാം സംഘടിപ്പിച്ചു. ലോകമനസ്സാക്ഷിയെ മുഴുവന്‍ ഞെട്ടിച്ച അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു കൊണ്ടായിരുന്നു പരിപാടികള്‍ ആരംഭിച്ചത്.
പ്രോഗ്രാമിന്റെ മുഖ്യ പ്രായോജകരായ പവര്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ സി. കെ. എം കോയ, കോമേഴ്സ്യല്‍ മാനേജര്‍ മന്‍സൂര്‍ അലി വണ്‍-ടു-വണ്‍ എന്നിവര്‍ ചേര്‍ന്ന് പ്രോഗ്രാമിന്റെ ഉത്ഘാടനം നിര്‍വഹിച്ചു. ഖത്തറില്‍ നിന്നും എവറസ്‌റ് കീഴടക്കിയ ആദ്യ മലയാളി വനിതയായ സഫ്രീന ലത്തീഫ് ചടങ്ങില്‍ മുഖ്യ അതിഥിയായി പങ്കെടുക്കുകയും, അവരുടെ യാത്ര അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.

സ്‌നേഹതീരം പ്രസിഡന്റ് ഷമീം മുഹമ്മദ് അദ്ദ്യക്ഷത വഹിച്ച കാര്യപരിപാടിയില്‍ ജനറല്‍ സെക്രട്ടറി ഷിയാസ് അന്‍വര്‍ സ്വാഗതം പറഞ്ഞു. പ്രോഗ്രാം ചെയര്‍മാന്‍ മുസ്തഫ എംവി, കണ്‍വീനര്‍ സെലീം ആഠഗ എന്നിവര്‍ ചേര്‍ന്നു പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ദീര്‍ഘകാലത്തെ ഖത്തര്‍ ഡിഫന്‍സ് സര്‍വീസില്‍ നിന്നും വിരമിക്കുന്ന സ്‌നേഹതീരം വൈസ് പ്രസിഡന്റ് അലി കളത്തിങ്കലിനെ പുരസ്‌കാരം നല്‍കി ആദരിച്ചു.
ഒപ്പം പ്രോഗ്രാം സ്‌പോണ്‍സര്‍ കൂടിയായ ഫോക്കസ് മെഡിക്കല്‍ സെന്റര്‍ പ്രധിനിധികള്‍ സ്‌നേഹതീരം കുടുംബങ്ങള്‍ക്കുള്ള പ്രിവില്ലേജ് കാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ ആരിഫ് വടകര നന്ദി പ്രകാശിപ്പിച്ചു.

സ്‌നേഹതീരം വനിതാ വിങ്ങിന്റെ അഭിമുഖ്യത്തില്‍ നടത്തിയ പായസ മത്സരത്തില്‍ 17 ഓളം അംഗങ്ങള്‍ പങ്കെടുത്തു.

കോര്‍ഡിനേറ്റര്‍മാരായ നവാസ് എംകെ, ഷിഹാസ് യു. കെ എന്നിവര്‍ നിയന്ത്രിച്ച മത്സരത്തില്‍ പ്രത്യേകം ക്ഷണിച്ച ജഡ്ജുമാരാണ് വിജയിയെ കണ്ടെത്തിയത്. മത്സരത്തില്‍ വിജയികളായ ആബിദ സിറാജ്, ഷെറിന്‍ ഷിഹാസ്, ജസ്ന നൗഷാദ് എന്നിവര്‍ക്കൊപ്പം, മറ്റു മത്സരാര്‍ത്ഥികള്‍ക്കും വനിതാ വിംഗ് പ്രസിഡന്റ് റസിന്‍ ഷമീമിന്റെയും സെക്രട്ടറി റസീന സെലീമിന്റെയും നേതൃത്വത്തില്‍ സമ്മാനങ്ങള്‍ നല്‍കി.

തുടര്‍ന്ന് പ്രോഗ്രാം കോഡിനേറ്റര്‍ റഈസ് മഞ്ചേരിയുടെയും, അവതാരകരായ അവാസിന്‍ ഷമീമിന്റെയും, റിസ ഫാത്തിമയുടെയും സംഘാടക മികവില്‍, ദോഹയിലെ വേദികളില്‍ തിളങ്ങി നില്‍ക്കുന്ന ഗായകരായ ത്വയ്യിബ്, ഇസ്ഹാഖ്, ഹന തൊയ്യിബ്, ഹിബ ബദറുദ്ദീന്‍ തുടങ്ങിയവരുടെ മനോഹരമായ ഗാനമേളയും അരങ്ങേറി. സ്‌നേഹതീരം ജൂനിയര്‍ & സീനിയര്‍ കുട്ടികള്‍ അവതരിപ്പിച്ച ഡാന്‍സുകളും, വ്യത്യസ്തത നിറഞ്ഞ ഒപ്പനയും പ്രോഗ്രാമിന് മികവ് കൂട്ടി.

ജൂണ്‍ 5ന് കഴിഞ്ഞ ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു പവര്‍ ഗ്രൂപ്പുമായി സഹകരിച്ച് കൊണ്ട് കുടുംബങ്ങളിലെ മാലിന്യ സംസ്‌കരണത്തെ കുറിച്ച് ഒരു ബോധവത്കരണം നടത്താന്‍ ഈ പരിപാടിയിലൂടെ സ്‌നേഹതീരത്തിന് സാധിച്ചു.

പ്രോഗ്രാം കമ്മിറ്റി മെമ്പര്‍മാരായ ഫര്‍ഹാസ് മുഹമ്മദ്, കെജി റെഷീദ്, നൗഷാദ് മതയോത്ത്, ഷബീര്‍ പയ്യോളി, ആരിഫ് വടകര എന്നിവരുടെ പിന്നണി പ്രവര്‍ത്തനം പരിപാടിയുടെ വന്‍ വിജയത്തിന് കാരണമായി.

ഈദ് ആഘോഷ പരിപാടികള്‍ക്കിടയിലും ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നിയാര്‍ക് സ്ഥാപനത്തിന് വേണ്ടി അല്പം സമയം മാറ്റിവെക്കുവാനും സ്‌നേഹതീരം ഏറ്റെടുത്ത കുട്ടികള്‍ക്ക് വേണ്ടിയുള്ള ഫണ്ട് കളക്ഷനും സംഘടകര്‍ സമയം കണ്ടെത്തി. നിയാര്‍ക് ഗ്ലോബല്‍ ചെയര്‍മാന്‍ അഷ്റഫ് കെ പി ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button