Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

റേഡിയോ മലയാളം 98.6 എഫ് എം സൂപ്പര്‍ ഫാമിലിയ സീസണ്‍ 2 ഇനാസും കുടുംബവും ചാമ്പ്യന്മാര്‍

ദോഹ: റേഡിയോ മലയാളം 98.6 എഫ് എം ഖത്തറിലെ പ്രവാസി കുടുംബങ്ങള്‍ക്കായി നടത്തി വരുന്ന സൂപ്പര്‍ ഫാമിലിയയുടെ രണ്ടാം സീസണില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഇനാസും കുടുംബവും ചാമ്പ്യന്മാരായി സൂപ്പര്‍ ഫാമിലി പട്ടം നേടി. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള സനീഷ് കുമാറും കുടുംബവും രണ്ടാം സ്ഥാനവും പാലക്കാട് ജില്ലയില്‍ നിന്നുള്ള ഫഹദ് അലിയും കുടുംബവും മൂന്നാം സ്ഥാനവും നേടി.

ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ സൂപ്പര്‍ ഫാമിലിയ സീസണ്‍ 2 വീഡിയോ സന്ദേശം വഴി ഉദ്ഘാടനം ചെയ്തു. വേനല്‍ അവധിക്കാലത്ത് ഖത്തറിലുള്ള കുടുംബങ്ങള്‍ക്ക് വേണ്ടി ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ച റേഡിയോ മലയാളത്തിന്റെ ശ്രമങ്ങളെ അംബാസഡര്‍ അഭിനന്ദിച്ചു. ക്യു എഫ് എം റേഡിയോ നെറ്റ്വര്‍ക്ക് എംഡിയും വൈസ് ചെയര്‍മാനുമായ കെസി അബ്ദുല്ലത്തീഫ് ആശംസാ സന്ദേശം നല്‍കി.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ആയിരത്തിലേറെ ദമ്പതികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 200 കുടുംബങ്ങള്‍ക്കാണു ഇത്തവണയും മല്‍സരിക്കാനും വന്‍ സമ്മാനങ്ങള്‍ നേടാനും അവസരമൊരുക്കിയിരുന്നത്. അഞ്ച് ഘട്ടങ്ങളായി അല്‍ ഖോര്‍ മാളില്‍ നടന്ന മത്സരങ്ങളില്‍ ഫൈനല്‍ റൗണ്ടില്‍ എത്തിയ അഞ്ച് പേരില്‍ നിന്നാണ് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ തെരഞ്ഞെടുത്തത്.

സ്വര്‍ണ നാണയങ്ങള്‍, വിദേശയാത്ര, ടെലിവിഷനുകള്‍, ഐഫോണ്‍, ഹെല്‍ത്ത് ചെക്കപ്പ്, കൂപ്പണുകള്‍ തുടങ്ങി, വിജയികള്‍ക്കും ഫൈനല്‍ റൗണ്ടില്‍ എത്തിയവര്‍ക്കും ഉള്‍പ്പെടെ ഒരു ലക്ഷം റിയാല്‍ വിലയുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. പങ്കെടുത്ത എല്ലാവര്‍ക്കും പുറമേ കാണികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കും വിലയേറിയ സമ്മാനങ്ങള്‍ നല്‍കി. സീസണ്‍ 2 സമാപനം വ്യാപാര വാണിജ്യ പ്രമുഖരുടെ സാന്നിധ്യത്തില്‍ അല്‍ ഖോര്‍ മാളില്‍ നടന്നു.

ഐഎഎം, കലാകൈരളി, റിദമിക് മൂവ്‌സ്, ഋധിക്, അല്‍ക തുടങ്ങിയവര്‍ അവതരിപ്പിച്ച വിവിധ കലാപ്രകടനങ്ങളും അരങ്ങേറി.

Related Articles

Back to top button