Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഇന്തോ-അറബ് അക്കാദമിക സഹകരണം കൂടുതല്‍ സുദൃഢമാക്കണം: സാമി അശ്ശരീഫ്

തേഞ്ഞിപ്പലം: ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള അക്കാദമിക സഹകരണവും ബന്ധങ്ങളും കൂടുതല്‍ സുദൃഢമാക്കണമെന്ന് ലീഗ് ഓഫ് ഇസ്ലാമിക് യൂനിവേഴ്‌സിറ്റീസ് ജന. സെക്രട്ടറി പ്രൊഫ. സാമി മുഹമ്മദ് റബീഹ് അശ്ശരീഫ് അഭിപ്രായപ്പെട്ടു. ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാല നാല്‍പതാം വാര്‍ഷിക റൂബി ജൂബിലിയോട് അനുബന്ധിച്ച് കൈറോയിലെ ലീഗ് ഓഫ് യൂനിവേഴ്‌സിറ്റീസ്, കാലിക്കറ്റ് സര്‍വകലാശാല എന്നിവരുമായി സഹകരിച്ച് സംഘടിപ്പിച്ച ‘ഇന്തോ-അറബ് റിലേഷന്‍സ്’ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള പണ്ഡിത സഭയായ റാബിതതുല്‍ ആലം ഇസ്ലാമിയ അടക്കമുള്ള സംഘടനകള്‍ അക്കാദമിക രംഗത്ത് കൂടി സജീവമാകണമെന്നും ചരിത്രാതീത കാലം മുതലുള്ള ഇന്തോ-അറബ് ബന്ധങ്ങള്‍ കൂടുതല്‍ മേഖലകളില്‍ വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button