കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന ദ്വിദിന അന്താരാഷ്ട അറബിക് സെമിനാര്‍ സമാപിച്ചു
തേഞ്ഞിപ്പലം: ലീഗ് ഓഫ് യൂനിവേഴ്‌സിറ്റീസുമായി സഹകരിച്ച് കാലിക്കറ്റ് സര്‍വകലാശാല അറബി വകുപ്പും ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേര്‍സിറ്റിയും സംയുക്തമായി സംഘടപ്പിച്ച ദ്വിദിന അന്താരാഷ്ട അറബിക് സെമിനാര്‍ സമാപിച്ചു
ഇന്ത്യയും അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ അക്കാദമിക മേഖലയില്‍ കൂടുതല്‍ സജീവമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്തോ-അറബ് റിലേഷന്‍സ് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സമാപിച്ചത്.
രണ്ട് ദിവസങ്ങളിലായി നടന്ന കോണ്‍ഫറന്‍സില്‍ ലീഗ് ഓഫ് ഇസ്ലാമിക് യൂനിവേഴ്‌സിറ്റീസ് ജന. സെക്രട്ടറി പ്രൊഫ. സാമി മുഹമ്മദ് റബീഹ് അശ്ശരീഫ് ,ഡോ. അബ്ദുറഹ്‌മാന്‍ അരീഫ് അല്‍ മലാഹിമി ജോര്‍ദാന്‍, ഡോ. സ്വാലിഹ് ബിന്‍ യൂസുഫ് അല്‍ ജൗദര്‍ ബഹ്‌റൈന്‍, പ്രൊഫ. ഡോ. രിയാദ് ബാസു ലബനാന്‍ പ്രൊഫ. ഡോ. അലവി ഈസാ അഹ്‌മദ് അല്‍ ഖൗലി ഈജിപ്ത്, പ്രൊഫ. ഡോ. മുഹമ്മദ് അബ്ദുല്ല മഗ്രിബി ലബനാന്‍, വലീദ് അബ്ദുല്‍ മുന്‍ഇം ഈജിപ്ത്, ഹാതിം സാല അബ്ദുല്ലത്വീഫ് മുഹമ്മദ് അല്‍റൂമി ഈജിപ്ത്, പ്രൊഫ. ഡോ. മുഹമ്മദ് അലി ഹസ്സന്‍ സെന്‍ഹൂര്‍ ഈജിപ്ത് എന്നിവരുടെ സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
കേരളത്തിലെ വിവിധ കോളേജുകളിലെയും യൂണിവേര്‍സിറ്റിയിലേയും ഗവേഷക വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഗവേഷണ പ്രബന്ധങ്ങളും പഠനങ്ങളും ചരിത്രാതീത കാലം മുതലുള്ള ഇന്തോ അറബ് സാംസ്‌കാരിക വിനിമയങ്ങള്‍ അടയാളപ്പെടുത്തുന്നതായി.