ചേര്‍പ്പ് ഖത്തര്‍ വെല്‍ഫെയര്‍ കമ്മറ്റിയുടെ ഇഫ്താര്‍ സംഗമം

0ാേഹ.ചേര്‍പ്പ് മഹല്ല്കാരുടെ ഖത്തറിലെ കൂട്ടായ്മയായ ചേര്‍പ്പ് ഖത്തര്‍ വെല്‍ഫെയര്‍ കമ്മറ്റിയുടെ ഇഫ്താര്‍ സംഗമം ഏഷ്യന്‍ ടൗണ്‍ പ്ലാസ മാളിലെ ഷീ കിച്ചന്‍ റസ്റ്റോറന്റ് ഹാളില്‍ വെച്ച് നടന്നു.
മഹല്ലിലെ പാവപ്പെട്ടവര്‍ക്കായി വെല്‍ഫെയര്‍ കമ്മറ്റി ഈ റമളാനില്‍ നാട്ടില്‍ നടത്താനുദ്ദേശിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി അവതരിപ്പിച്ചു.
പ്രസിഡണ്ട് ഷദീജ് ഉസ്മാന്‍ കാര്യാട്ട്, ജനറല്‍ സെക്രട്ടറി മുഹമ്മദ് അഫ്‌സല്‍, സഹ ഭാരവാഹികളായ നിഷാദ് മുത്തുള്ളിയാല്‍, ജംഷാദ് മുഹമ്മദലി, നൗഷാദ് അഹമ്മദ്, അഷ്‌റഫ് ഇബ്രാഹിം, നൈഷാം അഹമ്മദ്, ഷിഹാബുദ്ദീന്‍ യൂസുഫ്, ബദറുദ്ദീന്‍ വി.എം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.