വനിത ശാക്തീകരണത്തിന്റെ ഷീ കിച്ചണ്‍ മാതൃക

അമാനുല്ല വടക്കാങ്ങര
ദോഹ. വനിത ശാക്തീകരണത്തിന്റെ ഷീ കിച്ചണ്‍ മാതൃക ശ്രദ്ധേയമാകുന്നു. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനും സ്ത്രീകളുടെ സംരംഭകത്വ കഴിവുകള്‍ പ്രയോജനപ്പെടുത്താനും സഹായകകരമായ പദ്ധതികളുമായാണ് ഷീ കിച്ചണ്‍ ശ്രദ്ധേയമാകുന്നത്. സാമ്പത്തിക ലാഭമുണ്ടാക്കുകയെന്നതിലുപരി സ്ത്രീകളുടെ സ്വപ്‌ന സാക്ഷാല്‍കത്കാരം എന്ന നിലക്കാണ് ഈ പദ്ധതി കൂടുതല്‍ ശ്രദ്ധേയമാകുന്നത്.

കേരളത്തിലെ കുടുംബ ശ്രീ മാതൃകയില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ അവരുടെ ഭര്‍ത്താക്കന്മാരുടെ സഹകരണവും പിന്തുണയും ഉറപ്പുവരുത്തി 2024 മാര്‍ച്ച് മാസത്തിലാണ് ഷീ കിച്ചണ്‍ ആരംഭിച്ചത്.
ഫേസ് ബുക്ക് വഴിയും വാട്‌സ് ആപ്പ് വഴിയും സംഘടിച്ച ഏകദേശം അറുപത്തിയാറോളം പേര്‍ ചേര്‍ന്ന കൂട്ടായ്മ വിശദമായ കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട ബിസിനസിലെത്തിയത്.
ഉംസലാല്‍ മുഹമ്മദില്‍ ആരംഭിച്ച ഷീ കിച്ചണ്‍ മികച്ച ഭക്ഷണ വിഭവങ്ങളും കുറ്റമറ്റ സേവനങ്ങളുമായി വളരെ വേഗം ജനകീയമായി. 2024 ലെ റമദാനില്‍ ഏറ്റവും ഗുണനിലവാരമുളള ഇഫ്താര്‍ കോമ്പോകളവതരിപ്പിച്ച ഷീ കിച്ചണ്‍ ഡിസംബര്‍ 17 ന് ഏഷ്യന്‍ ടൗണില്‍ സ്വന്തമായ റസ്റ്റോറന്റ് ആരംഭിച്ചാണ് മാര്‍ക്കറ്റില്‍ തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തിയത്.
കുറഞ്ഞു നാളുകള്‍ കൊണ്ട് ഏഷ്യന്‍ ടൗണിലെ ഷീ കിച്ചണ്‍ റസ്റ്റോറന്റ് ബാച്ചിലര്‍മാരുടേയും കുടുംബങ്ങളുടേയും ഇഷ്ട കേന്ദ്രമായി മാറിയത് സ്വാദിഷ്ടമായ വിഭവങ്ങള്‍ മിതമായ വിലയില്‍ ലഭ്യമാക്കിയും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കിയുമാണ്. വിശാലമായ പാര്‍ക്കിംഗ് സൗകര്യവും നൂറോളം പേര്‍ക്കിരുന്ന് ഭക്ഷണം കഴിക്കാനുള്ള പാര്‍ട്ടി ഹാളും ഷീ കിച്ചണ്‍ റസ്റ്റോറന്റിന്റെ സവിശേഷതയാണ്. ദോഹയിലെ തിരക്കുകളില്‍ നിന്നും മാറി സൗകര്യത്തോടെ ഭക്ഷണ വിഭവങ്ങള്‍ ആസ്വദിക്കുവാനും കൂട്ടുകാരോടും കുടുംബത്തോടുമൊപ്പം സമയം ചിലവഴിക്കാനും ഏറെ സൗകര്യമുള്ള ഷീ കിച്ചണ്‍ റസ്റ്റോറന്റും പാര്‍ട്ടി ഹാളും വിശേഷാവസരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും മികച്ച പരിസരമൊരുക്കും.
ഏഷ്യന്‍ ടൗണില്‍ പ്‌ളാസ മാളില്‍ സിനിമ 3 ന് അടുത്തായാണ് ഷീ കിച്ചണ്‍ റസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്നത്. ഇന്‍ ഡൈന്‍ സൗകര്യമാണ് പ്രധാനമായും റസ്റ്റോറന്റിലുള്ളത്. നിലവില്‍ ബള്‍ക് ഡെലിവറി മാത്രമാണുള്ളത്. ഇന്‍ഡിവിജ്വല്‍ ഡെലിവറിയും ഡെലിവറി ആപ്പുകള്‍ വഴിയുള്ള വിതരണവും ക്രമേണയാരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 52000715, 52000718 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.