Local News

അഡ്രസ്സ് മെന്‍സ് അപ്പാരല്‍സ് ഇനി ഖത്തറിലും

ദോഹ: പുരുഷ വസ്ത്ര വിപണന രംഗത്തെ രാജ്യാന്താര ബ്രാന്‍ഡായ അഡ്രസ്സ് മെന്‍സ് അപ്പാരല്‍സിന്റെ ഇന്നര്‍വെയര്‍ ഇനി ഖത്തറിലും ലഭ്യമാകും. അഡ്രസ് ഗ്രൂപ്പ് , ബ്ലൂമൂണ്‍ ഇന്റര്‍നാഷണലുമായി കൈകോര്‍ത്താണ് ഖത്തറിലെ എല്ലാ റീറ്റെയ്ല്‍ ഔട്‌ലെറ്റുകളിലും തങ്ങളുടെ പ്രോഡക്ടസ് ലഭ്യമാകുന്നത് .

2008 ല്‍ പ്രവര്‍ത്തനം ആരംഭിച്ച അഡ്രസ് തങ്ങളുടെ ബ്രാന്‍ഡിനെ 15 രാജ്യങ്ങളില്‍ ഇപ്പോള്‍ ലഭ്യമാക്കിയിട്ടുണ്ട്. 2030 ഓടെ 1000 റീറ്റെയ്ല്‍ ഔട്‌ലെറ്റുകളും, മുപ്പതോളം രാജ്യങ്ങളില്‍ അഡ്രസ്സ് പ്രോഡക്ട്‌സ് ലഭ്യമാകുക എന്ന വലിയ ലക്ഷ്യമാണ് തങ്ങള്‍ക് മുന്നില്‍ ഉള്ളതെന്ന് അഡ്രസ്സ് ഗ്രൂപ്പ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയരക്ടര്‍ ശംസുദ്ധീന്‍ നെല്ലറ അറിയിച്ചു .

ഖത്തറിലെ ഹോംലിനന്‍ ഉത്പന്നങ്ങളുടെയും, ട്രാവല്‍ ആക്‌സസ്സറീസിന്റെയും മുന്‍നിര വിതരണക്കാരാണ് ബ്ലൂമൂണ്‍ ഇന്റര്‍നാഷണല്‍. 2018 ല്‍ ഖത്തറില്‍ പ്രവര്‍ത്തനം ആരംഭിച്ച ബ്ലൂമൂണ്‍ ഇന്റര്‍നാഷണല്‍, പരിമിതമായ സമയത്തിനുള്ളില്‍, ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിലൂടെയും, മികച്ച ഉപഭോക്തൃ സേവനത്തിലൂടെയും ഈ മേഖലയിലെ മുന്‍നിര വിതരണക്കാരായി തങ്ങള്‍ക് മാറാന്‍ കഴിഞ്ഞെന്ന് ബ്ലൂമൂണ്‍ ഇന്റര്‍നാഷണല്‍ മാനേജിങ് ഡയരക്ടര്‍ റഷീദ് പുത്തന്‍പുരയില്‍ പറഞ്ഞു.

ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതിനൊപ്പം, ഉപഭോക്താക്കളുടെ പ്രത്യേക ആവശ്യങ്ങളെല്ലാം ശ്രദ്ധിക്കുന്ന പ്രൊഫഷണല്‍ വൈദഗ്ധ്യവും, ഊര്‍ജ്ജസ്വലവുമായ സെയില്‍സ് ടീമാണ് തങ്ങള്‍ക്കുള്ളതെന്നും, മികച്ച ഗുണനിലവാരം, പ്രോഡക്റ്റ് രൂപകല്‍പ്പന, ഉപഭോക്തൃ സേവനം എന്നിവയില്‍ ശക്തമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൊണ്ട് തന്നെ മേഖലയിലെ ഉപഭോക്താക്കളുടെ ഒരു വിശ്വസ്ത പങ്കാളിയായി ഞങ്ങളെ വേറിട്ടു നിര്‍ത്തുന്നുവെന്ന് ബ്ലൂമൂണ്‍ ഇന്റര്‍നാഷണല്‍ എക്‌സിക്യൂറ്റീവ് ഡയറക്ടര്‍ ഫഹദ് പുത്തന്‍ പീടികയില്‍ പറഞ്ഞു.

വസ്ത്ര വിപണന രംഗത്തെ പ്രമുഖ ബ്രാന്‍ഡായ അഡ്രസ് ഗ്രൂപ്പുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. അഡ്രസ് ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തിലെ പ്രശസ്തിയും, ശക്തമായ വിതരണശേഷിയും ഞങ്ങളുടെ ഉപഭോക്താക്കളെ കൂടുതല്‍ മികച്ച രീതിയില്‍ സേവിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും.

ഡിസ്ട്രിബൂഷന്‍ ലോഞ്ചിങ് ദോഹയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വെച്ച് എന്‍. കെ. മുസ്തഫ(സൗദിയ ഗ്രൂപ്പ്), പി. കെ. അബ്ദുല്‍ റഹീം (ഫുഡ് വേള്‍ഡ് ഗ്രൂപ്പ്), അടിയോട്ടില്‍ അഹമ്മദ്, മുഹമ്മദ് ഹനീഫ (സ്റ്റോപ്പ് ആന്‍ഡ് ഷോപ് ഗ്രൂപ്പ്), തമീം (സഫാരി ഗ്രൂപ്പ്), നൗഷാദ് (അല്‍ റവാബി), പി. എം. മുഹമ്മദ് ജംഷീര്‍ (അവന്‍സാ ഇന്റര്‍നാഷണല്‍), പ്രവീണ്‍ തുടങ്ങി പ്രമുഖരുടെ സാന്നിധ്യത്തില്‍ അഡ്രസ്സ് ഗ്രൂപ്പ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയരക്ടര്‍ ശംസുദ്ധീന്‍ നെല്ലറ നിര്‍വഹിച്ചു. സാംസ്‌കാരിക, സാമൂഹിക, വാണിജ്യ രംഗത്തെ ഒട്ടനവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!