ഫോക്ക് ഖത്തര്‍ ലഹരി വിരുദ്ധ കാമ്പയിന് തുടക്കം കുറിച്ചു

ദോഹ. ഫ്രണ്ട്‌സ് ഓഫ് കോഴിക്കോട് കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത വിവിധ സംഘടനാ നേതാക്കളുടെ യോഗത്തില്‍ ലഹരി വിരുദ്ധ കാമ്പയിന് തുടക്കം കുറിച്ചു. മെയ് പത്തിന് ഐസിസി അശോക ഹാളില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ കേരളത്തിലെ പ്രശസ്തനായ ലഹരി വിരുദ്ധ പ്രവര്‍ത്തകന്‍ ഫിലിപ്പ് മമ്പാട് പങ്കെടുത്ത് സംസാരിക്കും. അത് വരെ കാമ്പയിന്റെ ഭാഗമായി പൊതു സമൂഹങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ ശേഖരിക്കും. ഇതേ കാലയളവില്‍ തന്നെ നാട്ടില്‍ നടക്കുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി സാധ്യമാകുന്ന രീതിയില്‍ സഹകരിക്കാനും തീരുമാനിച്ചു.
ചടങ്ങില്‍ അപെക്‌സ് ബോഡി നേതാക്കളായ എ.പി മണികണ്ഠന്‍, ഷാനവാസ് ബാവ ,ഇ പി. അബ്ദുറഹിമാന്‍, താഹ മുഹമ്മദ് എന്നിവരെ ഫരീദ് തിക്കോടി, എം.വി.മുസ്തഫ,ഷക്കീര്‍ ഹല, ശരത് സി നായര്‍ എന്നിവര്‍ പൊന്നാടയണിയിച്ചു ആദരിച്ചു.
ജനറല്‍ സിക്രട്ടറി രണ്‍ജിത് ചാലില്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ പ്രസിഡണ്ട് കെ.കെ.ഉസ്മാന്‍ അദ്ധ്യക്ഷം വഹിച്ചു.രശ്മി ശരത് നന്ദി പറഞ്ഞു.
ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠന്‍ ,ഐസിബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐഎസ് സി പ്രസിഡന്റ് ഇ.പി അബ്ദുറഹിമാന്‍ , ഐബിപിസി പ്രസിഡന്റ് മുഹമ്മദ് താഹാ, ഐസിസി ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ്,ഐസിസി സെക്രട്ടറി നന്ദിനി ,ഐഎസ് സി സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ ,ഐസിസി അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ അഷ്‌റഫ് ചിറക്കല്‍,കെ.എം.സി.സി പ്രസിഡന്റ ഡോക്ടര്‍ അബ്ദുല്‍സമദ് ,ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, പ്രവാസി വെല്‍ഫയര്‍ നേതാവ് സാദിഖ് ചെന്നാടന്‍, റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന്‍, ഡെപ്യൂട്ടി ചീഫ് നൗഫല്‍ അബ്ദുറഹിമാന്‍, സീനിയര്‍ കമ്മ്യൂണിറ്റി നേതാക്കളായ ജോപ്പച്ചന്‍ തെക്കേക്കുറ്റ് ,ബോബന്‍ വര്‍ക്കി ,താജു നാട്ടിക, ചന്ദ്രമോഹന്‍ ,ഷുക്കൂര്‍ കിനാലൂര്‍ , അന്‍വര്‍ സാദത്ത്, വിപിന്‍ മേപ്പയ്യൂര്‍ , മുഹമ്മദ് ഷാനവാസ് , സുരേഷ് കരിയാട് മുതലായവര്‍ പങ്കെടുത്തു.