വളാഞ്ചേരി എം ഇ എസ് കൂട്ടായ്മ ഇഫ്താര്‍ സംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു

ദോഹ. വളാഞ്ചേരി എം ഇ എസ് കൂട്ടായ്മ അല്‍ സദ്ദില്‍ ഇഫ്താര്‍ സംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു. ഐസിസി പ്രസിഡന്റ് എപി മണികണ്ന്‍ മൂഖ്യതിഥിയായിരുന്നു. ഡോ നയീം മുള്ളുങ്ങലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഐസിബി എഫ് ഉപദേശക സമിതി അംഗമായി തിരഞ്ഞെടുത്ത അലുംനി മെംബര്‍ സതീഷ് വിളവിലിനെ പൊന്നാടയണിയിച്ചു.ഡോ ഹമീദ് വളാഞ്ചേരി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ജന്‍സര്‍ സ്വാഗതവും എന്‍ ടി ശരീഫ് നന്ദിയും പറഞ്ഞു. അബ്ദുല്‍ കാദര്‍,രേഷ്മ ,സിദ്ദീക് ചെറുവല്ലൂര്‍ ,ഷാജി ഹുസ്സൈന്‍ ,ഷജിത് ,ജമാലുദ്ദീന്‍ ,ഹാഷിംകല്ലുങല്‍,ഷമീര്‍ ഖാന്‍,രാഹുല്‍ കെ എം , സൈഫുദ്ധീന്‍ എം.ടി,കുഞീതു ,ഷബ്‌ന ,ലുലു ,ഷെഹ്‌സാദി, എന്നിവര്‍ നേതൃത്വം നല്‍കി