പ്രവാസി ഭാരതിയും എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഭക്ഷ്യധാന്യക്കിറ്റുകള്‍ വിതരണം ചെയ്തു

തിരുവനന്തപുരം. ദാനവും ധര്‍മ്മവും ആത്മീയ വിശ്വാസങ്ങളുടെ അടിത്തറയാണെന്നും ദൈവത്തിനോടടുക്കുമ്പോള്‍ മാത്രമേ ദയാപരമായ ദര്‍ശനങ്ങള്‍ കാണാന്‍ കഴിയുകയുള്ളുവെന്നു മതപണ്ഡിതനും വാവറമ്പലം ജുമാ മസ്ജിദ് ഇമാമുമായ റഹ്‌മത്തുള്ളാ അഹമ്മദ് അല്‍ – കൗസരി അഭിപ്രായപ്പെട്ടു.
റമദാന്‍ മാസത്തിന്റെ ഏറ്റവും ഒടുവിലത്തെ ദിനമായ ഞായറാഴ്ച എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യയും പ്രവാസി ഭാരതിയും സംയുക്തമായി സംഘടിപ്പിച്ച ഭക്ഷ്യധാന്യ ക്കിറ്റുകളുടെ വിതരണം വള്ളക്കടവ് ഓഫീസ് അങ്കണത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അശരണര്‍ക്ക് ആശ്വാസമെത്തിക്കുവാന്‍ റമദാനില്‍ ഏറ്റവും പുണ്യ ദിനത്തിലാണ് ഭക്ഷ്യധാന്യ ക്കിറ്റുകള്‍ വിതരണം
ചെയ്യുന്നതെന്നും പെരുന്നാള്‍ ദിവസം ഒരാള്‍ പോലും ഭക്ഷണം കിട്ടാതെ വിഷമിക്കരുതെന്ന പ്രവാചകവചനങ്ങളെ നടപ്പിലാക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നു ചടങ്ങില്‍ പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയ വള്ളക്കടവ് ജുമാ മസ്ജിദ് ഇമാം അഹ് നസ് അഹമ്മദ് മൗലവി പറഞ്ഞു.
ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കോ-ഓര്‍ഡിനേറ്റര്‍ പനച്ചമൂട് ഷാജഹാന്‍, ഇ.കെ.നായനാര്‍ സാംസ്‌ക്കാരിക സമിതി പ്രസിഡന്റ് സനോഫര്‍ ഇക്ക് ബാല്‍, ഐക്യവേദി
ജനറല്‍ സെക്രട്ടറി ഷംഷുദീന്‍, മുഹമ്മദ് ക്കണ്ണ്ഹാജി, ശൈലജ മണ്ണന്തല, ഹാഫിസ് വള്ളക്കടവ് മുഹമ്മദ്
ബിലാല്‍, നിയാസ് വള്ളക്കടവ്,സുഫാരി ഖാന്‍ എന്നിവര്‍ സംസാരിച്ചു.
വിവിധ മതങ്ങളിലെ 250 നിര്‍ദ്ദന കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യധാന്യകിറ്റുകള്‍ വിതരണംചെയ്തത്.