ചരിത്രത്തിലെ ഏറ്റവും വലിയ ക്യാറ്റ് ഷോയ്ക്ക് വേദിയായി റവാബി ഹൈപ്പര്‍മാര്‍ക്കറ്റ്
മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ഖത്തര്‍: അന്താരാഷ്ട്ര പൂച്ച ദിനത്തോടനുബന്ധിച്ച് രാജ്യം കണ്ട ഏറ്റവും വലിയ ക്യാറ്റ് ഷോ ‘ബിഗസറ്റ് ക്യാറ്റ് ഷോ’ യുടെ വേദിയായി റവാബി ഹൈപ്പര്‍മാര്‍ക്കറ്റ്, ഇസ്ഗവ.
ഓമനത്തവും കാര്യ വൈഭവവുമുള്ള വളര്‍ത്തുപൂച്ചകള്‍ അണിനിരന്ന മത്സരം കാഴ്ചക്കാരെ അത്യന്തം ആവേശത്തിലാക്കി.
നമ്മള്‍ മനുഷ്യര്‍ പൂച്ചകളോട് പുലര്‍ത്തുന്ന സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രതീകം എന്ന നിലയില്‍ വളരെയധികം പ്രധാന്യമുള്ള മത്സരവേദിയായ് മാറുകയായിരുന്നു റവാബി. ആനിമല്‍സ് കിംങ്ഡം റെസ്‌ക്യു ടീം സ്ഥാപകന്‍ ഹമദ് അലി അല്‍ അന്‍സാരി, ഗ്ലോബല്‍ ഫാര്‍മസിയിലെ പ്രസിദ്ധ വെറ്റിനറി ഡോക്ടര്‍ ഡോ. അബ്ദുറഹ്‌മാന്‍ ഒംറയ, ഖത്തര്‍ ലിവിംഗ് അവതാരകനായ ഉഥ മാന്‍ അബ്ദല്‍മജീദ്, റവാബി ടീം അംഗങ്ങളായ കന്നു ബക്കര്‍ (ജനറല്‍ മാനേജര്‍), ഇസ്മായില്‍ പി.പി (പര്‍ചേയ്‌സ് മാനേജര്‍), ജോജോ റോബര്‍ട്ട് (ഓപറേഷന്‍ മാനേജര്‍),സജിത്ത് (മാര്‍ക്കറ്റിംഗ് മാനേജര്‍), റഹീസ് (അഡ്മിന്‍ മാനേജര്‍), റിനീഷ് ( ഐ.ടി. ഹെഡ്), ജാഫര്‍ എം (റവാബി ഹൈപ്പര്‍മാര്‍ക്കറ്റ്, ഇസ്ഗവ ബ്രാഞ്ച് മാനേജര്‍) എന്നിവര്‍ ചേര്‍ന്ന് പരിപാടി ഉദ്ഘാടനം ചെയ്തു.
കുറഞ്ഞ വിലയില്‍ തങ്ങളുടെ വളര്‍ത്തു മൃഗങ്ങള്‍ക്കാവശ്യമായ സാധനങ്ങള്‍ പര്‍ചേയ്‌സ് ചെയ്യാനുള്ള സുവര്‍ണാവസരം കൂടിയായിരുന്നു ഈ ഷോ. നിരവധി ആവേശകരമായ ഗെയ്മുകളും ക്വിസ്സ് മത്സരങ്ങളും ഷോയുടെ പ്രധാന ആകര്‍ഷണമായി മാറി. കുട്ടികളുടെ മുഖത്ത് പൂച്ചകളെ വരച്ച് നല്‍കുന്നത് കാഴ്ചക്കാര്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധ നേടി.
വിസ്‌കാസ്, പ്ലെയ്‌സിര്‍, പ്യൂറിന, പൗ പൗ, എന്നീ പ്രമുഖ ബ്രാന്‍ഡുകള്‍ സ്‌പോണ്‍സര്‍ ചെയ്ത ഈ അവിസ്മരണീയ ഷോ നമ്മുടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് ലഭ്യമാകേണ്ട സ്‌നേഹത്തിന്റെയും പരിഗണനയുടെയും പ്രധാന്യം വിളിച്ചോതുന്നു. റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് ഇസ്ഗവ സാക്ഷ്യം വഹിച്ചത് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിമിഷങ്ങളായിരുന്നു. വിജയകരമായ് സമാപിച്ച ബിഗസ്റ്റ് ക്യാറ്റ് ഷോ ജനങ്ങളുടെ മനസ്സില്‍ ഒരു പൊന്‍ തൂവലായ് നിലനില്‍ക്കും.