Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

പ്രവാസി വിദ്യാര്‍ഥികള്‍ക്കായി ഐ.എം.എ റഫീഖ് സ്മാരക പ്രസംഗ മത്സരം

ദോഹ: ഖത്തറിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം (ഐ.എം.എഫ്) നേതൃത്വത്തില്‍ ഐ.എം.എ റഫീഖ് അനുസ്മരണ മലയാള പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഖത്തറിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി തലത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഏപ്രില്‍ 30ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. നിശ്ചിത വിഷയത്തില്‍ 2.30 മിനിറ്റില്‍ കവിയാത്ത പ്രസംഗ വീഡിയോയും, വ്യക്തിഗത വിവിരങ്ങളും അയച്ചുകൊണ്ടാണ് പ്രാഥമിക റൗണ്ടിലേക്ക് രജിസ്റ്റര്‍ ചെയ്യേണ്ടത്.

പ്രാഥമിക റൗണ്ടില്‍ നിന്നും തെരഞ്ഞെടുക്കുന്ന 10 പേര്‍ വീതം ഫൈനല്‍ റൗണ്ടില്‍ മാറ്റുരക്കും. മേയ് 31ന് ദോഹയിലെ വേദിയിലായിരിക്കും ഫൈനല്‍ മത്സരം. പ്രാഥമിക റൗണ്ടില്‍ മത്സരിക്കാന്‍ ‘മലയാളം മറക്കുന്ന മലയാളി’, ഇന്ത്യയുടെ ആത്മാവ്, നിര്‍മിതബുദ്ധിയുടെ ലോകം എന്നീ വിഷയങ്ങളില്‍ ഒന്ന് തെരഞ്ഞെടുക്കാവുന്നതാണ്. രജിസ്‌ട്രേഷന്‍ വിവരങ്ങളും വീഡിയോയും 5003 5901 / 5528 4913 നമ്പറില്‍ അയക്കുക.

2023 ഒക്ടോബറില്‍ വിടപറഞ്ഞ ഖത്തറിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇന്ത്യന്‍ മീഡിയ ഫോറം (ഐ.എം.എഫ്) സ്ഥാപക ഭാരവാഹിയുമായ ഐ.എം.എ റഫീഖിന്റെ സ്മരണാര്‍ത്ഥമാണ് പ്രവാസി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മലയാള പ്രസംഗ മത്സരം സംഘടിപ്പിക്കുന്നത്.

Related Articles

Back to top button