Breaking News

ഖത്തറില്‍ ട്രംപ് ബ്രാന്‍ഡഡ് ആഡംബര വില്ലകളും ആഡംബര 18-ഹോള്‍ ഗോള്‍ഫ് കോഴ്സും വരുന്നു

ദോഹ: ദോഹയില്‍ നിന്ന് 40 കിലോമീറ്റര്‍ വടക്ക് സ്ഥിതി ചെയ്യുന്ന സിമൈസ്മ തീരദേശ പദ്ധതിയുടെ ഭാഗമായി, ആഡംബര 18-ഹോള്‍ ഗോള്‍ഫ് കോഴ്സ്, ഗോള്‍ഫ് ക്ലബ്, ട്രംപ് ബ്രാന്‍ഡഡ് ആഡംബര വില്ലകളുടെ ഒരു പ്രത്യേക ശേഖരം എന്നിവ ഉള്‍ക്കൊള്ളുന്ന ട്രംപ് ഇന്റര്‍നാഷണല്‍ ഗോള്‍ഫ് ക്ലബ് വികസിപ്പിക്കുന്നതിനായി ഖത്തരി ഡയാര്‍ ഡാര്‍ ഗ്ലോബലിമായി ഒരു കരാറില്‍ ഒപ്പുവച്ചു.

സിമൈസ്മ വികസനത്തിന്റെ വിശാലമായ 8 ദശലക്ഷം ചതുരശ്ര മീറ്ററിനുള്ളില്‍ ഏകദേശം 790,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഈ സഹകരണം, ലോകോത്തര നിലവാരമുള്ള 18-ഹോള്‍ ട്രംപ് ഇന്റര്‍നാഷണല്‍ ഗോള്‍ഫ് കോഴ്സ്, ഒരു ട്രംപ് ഗോള്‍ഫ് ക്ലബ് ഹൗസ്, ഉയര്‍ന്ന നിലവാരമുള്ള ബ്രാന്‍ഡഡ് വില്ലകള്‍ എന്നിവ നല്‍കും.

Related Articles

Back to top button
error: Content is protected !!