Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സംസ്‌കൃതി ആര്‍ട്ട് എക്‌സിബിഷന്‍ 2025

ദോഹ : സംസ്‌കൃതി ഖത്തര്‍ പ്രമുഖരായ അന്‍പതോളം കലാകാരന്മാരുടെ പെയിന്റിങ്ങുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ആര്‍ട്ട് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു . ജൂണ്‍ 13 വെള്ളിയാഴ്ച വൈകിട്ട് 5:00 മുതല്‍ 10:00 വരെ ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ആണ് പ്രദര്‍ശനം നടക്കുന്നത് .
ഇതിനോട് അനുബന്ധിച്ച് സ്‌കൂള്‍ കുട്ടികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരവും നടക്കുന്നു .
സംസ്‌കൃതിയുടെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ‘ആര്‍ട്ട് എഗൈന്‍സ്‌റ് അഡിക്ഷന്‍ -സേയ് നോ ടു ഡ്രഗ്‌സ് ‘ എന്ന മുദ്രാവാക്യത്തില്‍ അഞ്ച് മുതല്‍ എട്ട് വരെയും ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെയും ആയി ജൂനിയര്‍ സീനിയര്‍ എന്ന രണ്ട് വിഭാഗമായിട്ടാണ് മത്സരം നടക്കുന്നത് ,
മെയ് 28 വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് അവസരം ഉണ്ട് .
കുട്ടികള്‍ തയ്യാറാക്കുന്ന പോസ്റ്ററുകള്‍ 28 നു അതത് സ്‌കൂളുകളില്‍ നിന്ന് സംസ്‌കൃതി വോളന്റിയര്‍മാര്‍ നേരിട്ടും 30 നു വൈകിട്ട് 4:00 മണി മുതല്‍ നജ്മയിലെ സംസ്‌കൃതി ഓഫിസിലും സ്വീകരിക്കുന്നതാണ് .
മത്സര വിജയികള്‍ക്ക് എക്‌സിബിഷന്‍ ദിവസം സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും
നല്‍കുന്നതാണ് . തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങള്‍ എക്‌സിബിഷന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കും.

Related Articles

Back to top button