അഹമ്മദാബാദ് വിമാനപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം

തിരു: അഹമ്മദാബാദ് വിമാനപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അപകടം അടിയന്തിരമായി അന്വേഷണം ജാഗ്രതയോടെ നടത്തണമെന്നും എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ ദേശീയ നിര്‍വ്വഹണ ഫോറം കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
വിമാനത്താവളത്തില്‍ നിന്നും പറന്നു ഉയര്‍ന്നു 650 അടി പിന്നിടുന്നതിനു മുമ്പ് ഇത്തരത്തിലുള്ള അപകടം സംഭവിക്കുന്നത് വിമാനത്തിന് ഗുരുതരമായ തകരാറുകാരണമാകാന്‍ സാദ്ധ്യതയുണ്ടെന്നും എയര്‍ക്രാഫ്റ്റ് സെക്യൂരിറ്റി വിഭാഗത്തിന്റെ പരിശോധനയുടെ അപര്യാപ്തത അന്വേഷിക്കേണ്ടതാണെന്നും കേന്ദ്ര സര്‍ക്കാരിനു അയച്ച മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
ആകാശ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആത്മാവുകള്‍ക്ക് നിത്യ ശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നു. അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നതായി ദേശീയ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് പ്രധാനമന്ത്രി, കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി എന്നിവര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ അറിയിച്ചു.
ആകാശ ദുരന്തങ്ങളും സമുദ അപകടങ്ങളും നമ്മുടെ രാജ്യത്തിന്റെ ആഭ്യന്തര ഭദ്രതയ്ക്ക് അപകടകരമാണെന്നും തുടര്‍ച്ചയായുണ്ടാകുന്ന കപ്പല്‍ അപകടങ്ങള്‍ മൂലം സമൂഹം ഭാവി ജീവിതത്തെക്കുറിച്ചു ഉത്കണ്ഠാകുലരാണെന്നും കൗണ്‍സില്‍ അറിയിച്ചു.
സമൂദ്രതീരങ്ങളിലെ അപകടകരമായ അവസ്ഥകള്‍ തിരിച്ചറിഞ്ഞു അടിയന്തിരാശ്വാസവും ശുദ്ധീകരണവും ആവശ്യമാണെന്നും കൗണ്‍സില്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

