Breaking News
ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ : ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി ഖത്തറില്‍ നിര്യാതനായി . മലപ്പുറം വളാഞ്ചേരിക്കടുത്ത് കാവുംപുറം തൊഴുവന്നൂര്‍ സ്വദേശി മുഹമ്മദ് ആലുങ്ങല്‍ (61) ആണ് ഹൃദയ സ്തംഭനം മൂലം താമസ സ്ഥലത്തു വെച്ച് മരണപ്പെട്ടത്.
ഈ വരുന്ന 29 ന് നാട്ടില്‍ അവധിക്ക് പോവാനിരിക്കുകയായിരുന്നു.
പിതാവ് : കാദര്‍
മാതാവ് : ബിയ്യാത്തുമ്മ
ഭാര്യ : നഫീസ
മക്കള്‍ : ജാഫര്‍ ,
ജസീല റഹ്‌മത്ത് (സൗദി അറേബ്യ )
ജാസിര്‍ ഫൈസി ( ഖത്തര്‍ )
ജാസിം ( ഖത്തര്‍ )
ഫാത്തിമ നാജിയ.
മയ്യിത്ത് ഇപ്പോള്‍ വക്ര ഹമദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ ആണുള്ളത് ..
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു


