ഇന്ത്യന്‍ വനിതാ പ്രൊഫഷണലുകള്‍ക്കും സംരംഭകര്‍ക്കുമായി ഐവെന്‍ കൂട്ടായ്മ രൂപീകരിച്ചു

ദോഹ: ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍സ് കൗണ്‍സില്‍ (ഐ ബി പി സി) ഐ ബി പി സി വിമന്‍ എക്സലന്‍സ് നെറ്റ്വര്‍ക്ക് (ഐവെന്‍) ആരംഭിച്ചു. ഐബിസ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ഖത്തറിലെ ഇന്ത്യന്‍ വനിതാ പ്രൊഫഷണലുകള്‍, സംരംഭകര്‍, കമ്മ്യൂണിറ്റി നേതാക്കള്‍, മറ്റ് എംബസികളില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഖത്തറിലെ ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി സന്ധ്യ ഭട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഖത്തറിന്റെ പ്രൊഫഷണല്‍, കമ്മ്യൂണിറ്റി മേഖലയില്‍ ഇന്ത്യന്‍ സ്ത്രീകളുടെ മികവ് ആഘോഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള പ്ലാറ്റ്‌ഫോം സൃഷ്ടിച്ചതിന് അവര്‍ അഭിനന്ദിച്ചു. ഐബിപിസി വൈസ് പ്രസിഡന്റ് ശുഭി ശര്‍മ്മ ‘ഐവെന്‍ സോള്‍സ്’ അവതരിപ്പിച്ചു. ഐബിപിസി പ്രസിഡന്റ് താഹ മുഹമ്മദ് സ്വാഗതം പറഞ്ഞു.
ഉദ്ഘാടനത്തിന്റെ ഭാഗമായി ഐവെന്നിന് കീഴില്‍ ലക്ഷ്യമിടുന്ന നിരവധി സംരംഭങ്ങള്‍ ഐബിപിസി ഖത്തര്‍ അവതരിപ്പിച്ചു. റീഗ്‌നൈറ്റ് (ജോലിയിലേക്ക് മടങ്ങുക), മണിവൈസ് (സാമ്പത്തിക സാക്ഷരത), നര്‍ച്ചര്‍ (രക്ഷാകര്‍തൃത്വം), ഷീഇഒ (സംരംഭകത്വം), ബ്ലിസ് (ഹാപ്പിനെസ് ക്ലിനിക്), സ്ട്രൈവ് (വെല്‍നസ് ആന്റ് ഫിറ്റ്‌നസ്), ഇവോള്‍വ് (കരിയര്‍ ഡെവലപ്‌മെന്റ്), ത്രൈവ് (സോഫ്റ്റ് സ്‌കില്‍സ്), ഇ-എംപോഹെര്‍ (ഓണ്‍ലൈന്‍ ഇനിഷ്യേറ്റീവ്സ്), സ്പാര്‍ക്ക് (ടാലന്റ് പൂള്‍), ആംപ്ലിഫൈ (പബ്ലിസിറ്റി) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മെന്റര്‍ഷിപ്പ്, സഹകരണം, കമ്മ്യൂണിറ്റി ഇടപെടല്‍ എന്നിവയിലൂടെ സ്വാധീനം ചെലുത്തുന്നതിനായി ഐവെന്‍ വളണ്ടിയര്‍മാരാണ് ഈ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ അറിയാനും ഐവെന്നില്‍ ചേരാനും [email protected] എന്ന വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.

