Local News
ഇന്‍കാസ് ഉമ്മന്‍ ചാണ്ടി അനുസ്മരണവും,’ ജനസേവാ’ പുരസ്‌കാര സമര്‍പ്പണവും ജൂലൈ 18 ന്

ദോഹ. ഇന്‍കാസ് ഖത്തര്‍ സംഘടിപ്പിക്കുന്ന, മുന്‍ കേരളാ മുഖ്യമന്ത്രിയും കേരളം കണ്ട എക്കാലത്തേയും ജനകീയ നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷിക ദിനാചരണം ജൂലൈ 18ന് വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് അബു ഹമൂറിലെ ഐ.സി.സി അശോകാ ഹാളില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.
മികച്ച പൊതു പ്രവര്‍ത്തകര്‍ക്കായി ഇന്‍കാസ് ഖത്തര്‍ പ്രഖ്യാപിച്ചിട്ടുള്ള ‘ഉമ്മന്‍ ചാണ്ടി ജനസേവാ’ പുരസ്‌കാരവും ചടങ്ങില്‍ സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ് ജേതാവിന് സമ്മാനിക്കുക.
