Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരങ്ങള്‍: ഖത്തര്‍ ഗ്രൂപ്പ് എയില്‍

ദോഹ. 2026 ഫിഫ ലോകകപ്പിനുള്ള എഎഫ്സി ഏഷ്യന്‍ യോഗ്യതാ റൗണ്ടിന്റെ നാലാം റൗണ്ടിലേക്കുള്ള നറുക്കെടുപ്പ് വ്യാഴാഴ്ച ക്വാലാലംപൂരില്‍ നടന്നു, ഗ്രൂപ്പിന്റെ ആതിഥേയരായ ഖത്തര്‍ യുഎഇ, ഒമാന്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.
ഗ്രൂപ്പ് ബിയില്‍ ഗ്രൂപ്പിന്റെ ആതിഥേയരായ സൗദി അറേബ്യയും ഇറാഖും ഇന്തോനേഷ്യയും ഉള്‍പ്പെടും.

ഒക്ടോബര്‍ 8 മുതല്‍ 14 വരെ പ്ലേഓഫ് മത്സരങ്ങള്‍ നടക്കും. ഓരോ ഗ്രൂപ്പിലെയും വിജയികള്‍ക്ക് മാത്രമേ 2026 ഫിഫ ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാനാകൂ.

ഒക്ടോബര്‍ എട്ടിന് ഒമാനെതിരെയാണ് ഖത്തര്‍ തങ്ങളുടെ ആദ്യ മത്സരം ആരംഭിക്കുന്നത്, ഒക്ടോബര്‍ 14 ന് യുഎഇയെ നേരിടും.

Related Articles

Back to top button