Breaking News
ഇന്നു മുതല്‍ സെക്രീത് സ്ട്രീറ്റില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

ദോഹ. ഇന്നു മുതല്‍ സെക്രീത് സ്ട്രീറ്റില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം അടിസ്ഥാന സൗകര്യ വികസനവും അസ്ഫാല്റ്റ് ജോലികളും നടപ്പിലാക്കുന്നതിനായാണിത്.
ഇന്ന് രാവിലെ 5 മണി മുതല്‍ 2025 ഓഗസ്റ്റ് 20 വരെ റൗദത്ത് അല്‍-ഖല്‍ഫത്ത് സ്ട്രീറ്റ് & റൗദത്ത് അല്‍-സീന സ്ട്രീറ്റ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം അടച്ചിടുന്നതായിരിക്കും. സെക്രീത് സ്ട്രീറ്റിലുള്ളവര്‍ റൗദത്ത് അല്‍-ഖല്‍ഫത്ത് & റൗദത്ത് അല്‍-സീന സ്ട്രീറ്റ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍, സെക്രീത് സ്ട്രീറ്റില്‍ തുടരുകയും റൗദത്ത് അബ അല്‍-നജെം, വാബ് അല്‍ അബാരെഖ് അല്ലെങ്കില്‍ വാദി അല്‍ റഷാദ് സ്ട്രീറ്റ് എന്നിവയിലേക്ക് തിരിഞ്ഞ് ഇംനീഫ സ്ട്രീറ്റിലെത്താന്‍ ആന്തരിക തെരുവുകള്‍ ഉപയോഗിക്കുകയും വേണം.

