Local News
പിപി ഹൈദര്‍ ഹാജിയുടെ നിര്യാണത്തില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി അനുശോചിച്ചു

ദോഹ. ഖത്തറിലെ പ്രമുഖ മലയാളി വ്യവസായിയും സാമൂഹിക സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന പിപി ഹൈദര്‍ ഹാജിയുടെ നിര്യാണത്തില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി ഐ സി ) അനുശോചിച്ചു .
ഖത്തറിലെ വിദ്യാഭ്യാസ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വിലപ്പെട്ട സംഭാവനയും നേതൃത്വവും നല്‍കിയ ഹൈദര്‍ ഹാജി സിഐസിയുമായും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുകയും അതിന്റെ വിവിധങ്ങളായ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും ചെയ്തിരുന്നു.അദ്ദേഹത്തിന്റെ വേര്‍പാട് ഖത്തര്‍ പ്രവാസി സമൂഹത്തിനു കനത്ത നഷ്ടം ആണ് ഉണ്ടാക്കിരിക്കുന്നത്.
അദ്ദേഹത്തിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളോടും ബന്ധുമിത്രാധികളോടും അനുശോചനം അറിയിക്കുകയും ചെയ്യുന്നു