Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഇന്നത്തെ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് കോഴിക്കോട് – ദോഹ വിമാനം റദ്ദാക്കി

ദോഹ. ഇന്ന് രാവിലെ 8.50 ന് കോഴിക്കോട് നിന്നും പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സിന്റെ ix 375 കോഴിക്കോട് ദോഹ വിമാനം റദ്ദാക്കി. ഓപറേഷണല്‍ കാരണങ്ങളാല്‍ വിമാനം റദ്ദാക്കുന്ന വിവരം ഇന്നലെ രാത്രിയോടെ കമ്പനി യാത്രക്കാരെ അറിയിക്കുകയായിരുന്നു.
യാത്രക്കാര്‍ക്ക് അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ സീറ്റ് ലഭ്യമായ മറ്റൊരു ദിവസത്തേക്ക് യാത്ര മാറ്റിവെക്കുകയോ ഫുള്‍ റീഫണ്ട് ആവശ്യപ്പെടുകയോ ചെയ്യാമെന്നാണ് വിമാന കമ്പനിയുടെ നിര്‍ദേശം.

എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് യാത്രക്കാരെ വട്ടം കറക്കുന്നത് തുടരുകയാണ്. ഇന്നലെ കോഴിക്കോട് നിന്നും പുറപ്പെട്ട വിമാനം സാങ്കേതിക തകരാര്‍ കാരണം ഏകദേശം രണ്ട് മണിക്കൂര്‍ പറന്ന ശേഷം കോഴിക്കോട്ടേക്ക് തന്നെ തിരിച്ചുവിട്ടിരുന്നു.

Related Articles

Back to top button