Local News
ആഗസ്റ്റ് മാസം ഔഖാഫ് മന്ത്രാലയം 19,614,218 ഖത്തര്‍ റിയാല്‍ സാമ്പത്തിക സഹായം വിതരണം ചെയ്തു

ദോഹ: ആഗസ്റ്റ് മാസം ഔഖാഫ് മന്ത്രാലയം 19,614,218 ഖത്തര്‍ റിയാല്‍ സാമ്പത്തിക സഹായം വിതരണം ചെയ്തു. ഖത്തറിലെ സാമൂഹിക ഐക്യദാര്‍ഢ്യത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന നടപടിയാണിത്. രാജ്യത്തുടനീളമുള്ള 2,000-ത്തിലധികം അര്‍ഹരായ കുടുംബങ്ങള്‍ക്ക് ഈ സഹായം പ്രയോജനപ്പെട്ടു.

