Breaking News
ഫിഫ അറബ് കപ്പ് ഖത്തറിനും ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഖത്തറിനുമുള്ള ടിക്കറ്റുകളുടെ വില്‍പ്പന ഉടന്‍ ആരംഭിക്കും

ദോഹ: ഫിഫ അറബ് കപ്പ് ഖത്തര്‍ 2025, ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഖത്തര്‍ 2025 എന്നിവയുടെ ടിക്കറ്റുകള്‍ ഈ ആഴ്ച വില്‍പ്പനയ്ക്കെത്തുമെന്ന് പ്രാദേശിക സംഘാടക സമിതി പ്രഖ്യാപിച്ചു.
സെപ്റ്റംബര്‍ 30, ദോഹ സമയം ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 ന്റെ ടിക്കറ്റുകള്‍ ലഭ്യമാകും. ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഖത്തര്‍ 2025 ന്റെ ടിക്കറ്റുകള്‍ ഒക്ടോബര്‍ 2, 3 മണി മുതല്‍ വിസ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമായി വില്‍പ്പന ആരംഭിക്കും. എല്ലാ ടിക്കറ്റുകളും ഡിജിറ്റലായിരിക്കും.


