Breaking News
അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി 12 ബില്യണ്‍ റിയാലിന്റെ 13 പുതിയ കരാറുകളുമായി പൊതുമരാമത്ത് അതോറിറ്റി

ദോഹ. ഖത്തറിലെ നിര്‍മാണ മേഖലയില്‍ പുതിയ പ്രതീക്ഷകളുമായി അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി 12 ബില്യണ്‍ റിയാലിന്റെ 13 പുതിയ കരാറുകളുമായി പൊതുമരാമത്ത് അതോറിറ്റി. ഖത്തറിലെ റോഡ്, ഡ്രെയിനേജ് ശൃംഖലകളുടെയും പൊതു കെട്ടിടങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കായാണ് പുതിയ കരാറുകള്‍ നല്‍കിയത്.


