Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറില്‍ ധാത്രി ആയുര്‍വേദ ഉല്‍പന്നങ്ങള്‍ അവതരിപ്പിച്ച് ഫൈവ് ഗ്രൂപ്പ് ട്രേഡിംഗ്

ദോഹ. അല്‍ റവാബി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഭാഗമായ ഫൈവ് ഗ്രൂപ്പ് ട്രേഡിംഗ്, ഖത്തറില്‍ ധാത്രി ആയുര്‍വേദ ഉല്‍പന്നങ്ങള്‍ ഔദ്യോഗികമായി അവതരിപ്പിക്കുന്നു. ധാത്രി, ലോകമെമ്പാടും 25 വര്‍ഷത്തെ വിശ്വാസനീയമായ ആയുര്‍വേദ പരിചരണം നല്‍കിവരുന്ന ബ്രാന്‍ഡാണ്.

ഒക്ടോബര്‍ 23, 2025-ന് റവാബി ഹൈപ്പര്‍മാര്‍ക്കറ്റ്, ഇസ്ഗാവ-യില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഡോ. നിരഞ്ജന സജികുമാര്‍, ഡയറക്ടര്‍ ധാത്രി, നഡരാജന്‍ എസ്, ഹെഡ് എക്‌സ്‌പോര്‍ട്ട്, ധാത്രി, കണ്ണു ബേക്കര്‍, ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അല്‍ റവാബി ഗ്രൂപ്പ്, ഹാരിസ് ഉസ്മാന്‍, ബിസിനസ് ഡവലപ്മെന്റ് മാനേജര്‍ ഫൈവ് ഗ്രൂപ്പ് ട്രേഡിംഗ്
എന്നിവര്‍ പങ്കെടുത്തു.

മുടി വീഴ്ച, വരള്‍ച്ച, ചര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുന്ന ഷാംപൂ, ഹെയര്‍ ഓയില്‍, ഹെയര്‍ ക്രീം, ചര്‍മ്മ പരിചരണ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി ഉള്‍പ്പെടുന്ന 100-ലധികം ആയുര്‍വേദ ഉല്‍പ്പന്നങ്ങളാണ് ധാത്രി അവതരിപ്പിക്കുന്നത്.

Related Articles

Back to top button