Local News
ഇരുപത്തിയേഴാമത് അലെക്‌സോ പൈതൃക സമ്മേളനത്തിന് ഖത്തര്‍ മ്യൂസിയംസ് നേതൃത്വം നല്‍കും

ദോഹ: അറബ് ലീഗ് വിദ്യാഭ്യാസ, സാംസ്‌കാരിക, ശാസ്ത്ര സംഘടനയുമായി സഹകരിച്ച് ഖത്തര്‍ മ്യൂസിയംസ് അറബ് ലോകത്തിലെ പുരാവസ്തു, സാംസ്‌കാരിക പൈതൃക സമ്മേളനത്തിന്റെ 27-ാമത് പതിപ്പിന് ആതിഥേയത്വം വഹിക്കും.
‘സാംസ്‌കാരിക പൈതൃകത്തിന്റെ സുസ്ഥിരത: വെല്ലുവിളികളും ഭാവി തന്ത്രങ്ങളും’ എന്ന വിഷയത്തിലാണ് മൂന്ന് ദിവസത്തെ പരിപാടി
പുരാവസ്തു മേഖലകളിലും അറബ് സാംസ്‌കാരിക പൈതൃക സംരക്ഷണത്തിലും യുവ ഗവേഷകരെയും സര്‍വകലാശാലാ വിദ്യാര്‍ത്ഥികളെയും ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഫോറം ഇന്നാരംഭിച്ച് അടുത്ത വ്യാഴാഴ്ച വരെ തുടരും.

