Breaking News
മുഖ്യ മന്ത്രി പിണറായി വിജയന്‍ ഖത്തറിലെത്തി , മലയാളോല്‍സവം ഉദ്ഘാടനം ചെയ്യും

ദോഹ. ലോക കേരള സഭയും മലയാളം മിഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മലയാളോല്‍സവത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഖത്തറിലെത്തി.
ഖത്തര്‍ എയര്‍പോര്‍ട്ടില്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, ലോക കേരള സഭാംഗങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്നു മുഖ്യമന്ത്രിയെ സ്വീകരിച്ചു.
പന്ത്രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കേരള മുഖ്യ മന്ത്രി ഖത്തറിലെത്തുന്നത്. വൈകുന്നേരം ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ മലയാളോല്‍സവം ഉദ്ഘാടനം ചെയ്യും

