Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

അല്‍ നിഗ് യാന്‍ ഏരിയയില്‍ വുഖൂദ് പുതിയ പെട്രോള്‍ സ്‌റ്റേഷന്‍ തുറന്നു

ദോഹ: അല്‍ നിഗ് യാന്‍ ഏരിയയില്‍ വുഖൂദ് പുതിയ പെട്രോള്‍ സ്‌റ്റേഷന്‍ തുറന്നു .ഖത്തറിലെ എല്ലാ പ്രദേശങ്ങളിലേക്കും സേവനം ലഭ്യമാക്കുന്നതിനായി വുഖൂദിന്റെ വിപുലീകരണ പദ്ധതികളുടെ ഭാഗമായാണിത്.

8800 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പുതിയ അല്‍ നിഗ്യാന്‍ -2 പെട്രോള്‍ സ്റ്റേഷനില്‍ ലൈറ്റ് വാഹനങ്ങള്‍ക്ക് 6 ഡിസ്‌പെന്‍സറുകളും, ഹെവി വാഹനങ്ങള്‍ക്ക് ഡീസലിനായി 4 ഡിസ്‌പെന്‍സറുകളുള്ള 2 ലെയിനുകളും, നാല് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സേവനം നല്‍കുന്ന രണ്ട് ഇലക്ട്രിക്കല്‍ ചാര്‍ജിംഗ് യൂണിറ്റുകളുമുണ്ട്.

അല്‍ നിഗ്യാന്‍ -2 പെട്രോള്‍ സ്റ്റേഷനില്‍ 24 മണിക്കൂറും സേവനങ്ങള്‍ ലഭിക്കും. സിദ്ര കണ്‍വീനിയന്‍സ് സ്റ്റോറും ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button