Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

തൃശൂര്‍ ജില്ലാ സൗഹൃദ വേദി ഇന്റര്‍ സെക്ടര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സീസണ്‍ 4ന് വര്‍ണ്ണാഭമായ പരിസമാപ്തി

ദോഹ : തൃശൂര്‍ ജില്ലാ സൗഹൃദ വേദി സംഘടിപ്പിക്കുകയും നവ: 06 മുതല്‍ ദോഹ ഡൈനാമിക് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ (ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ട്) 8 ദിവസം നീണ്ട് നില്‍ക്കുകയും ചെയ്ത ഇന്റര്‍ സെക്ടര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സീസണ്‍ 4 ന്റെ മെഗാ ഫിനാലേയും, സമാപന ചടങ്ങും, വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു കൊണ്ട് നവംബര്‍ 13, വ്യാഴാഴ്ച രാത്രി 12 മണിക്ക് സാമപനം കുറിച്ചു.

എട്ട് രാത്രികളോളം ഫ്‌ളഡ് ലൈറ്റുകളുടെ തിളക്കത്തില്‍ ആവേശഭരിതമായ മത്സരങ്ങളുമായി മുന്നേറിയ ഈ ടൂര്‍ണമെണ്ടില്‍ സൗഹൃദ വേദിയുടെ 16 ടീമുകളിലായി (സെക്ടറുകള്‍) 240 താരങ്ങള്‍ പങ്കെടുത്തിരുന്നു.

ആവേശഭരിതമായ ഫൈനല്‍ മത്സരത്തില്‍ ഖ്യൂ ആര്‍.ഐഗുരുവായൂരും ഗസല്‍ ഗോള്‍ഡ് കുന്നംകുളവും നേര്‍ക്കുനേര്‍ എത്തി. ശക്തമായ പ്രകടനത്തോടെ ഖ്യൂ ആര്‍.ഐ ഗുരുവായൂര്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം കയ്യടക്കിയപ്പോള്‍, അതി തകര്‍പ്പന്‍ പോരാട്ടം കാഴ്ചവെച്ച ഗസല്‍ ഗോള്‍ഡ് കുന്നംകുളം റണ്ണര്‍-അപ്പ് സ്ഥാനം നിലനിര്‍ത്തി.

സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി എബ്രഹാം ജോസഫ്, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ജനറല്‍ സെക്രട്ടറി ഹംസ യൂസഫ്, ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ എന്നിവരും മറ്റ് പ്രമുഖരും സംബന്ധിച്ചു. സമാപന ചടങ്ങിന് ടിജെഎസ് വി ജനറല്‍ സെക്രട്ടറി (ഇന്‍ ചാര്‍ജ്) പ്രമോദ് മൂന്നിനി സ്വാഗതം പറഞ്ഞപ്പോള്‍ വേദി പ്രസിഡന്റ് വിഷ്ണു ജയറാം ദേവ് അധ്യക്ഷത വഹിച്ചു. ചാമ്പ്യന്‍സ് ട്രോഫി വിഷ്ണു ജയറാം ദേവും റണ്ണേഴ്സ് അപ്പ് ട്രോഫി ഹംസ യൂസഫും വിജയികള്‍ക്ക് സമ്മാനിച്ചു.

സ്‌പോര്‍ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫിന്റെ നേതൃത്വത്തില്‍ 50-ഓളം ഒഫീഷ്യല്‍സ് ആണ് ഒരു ആഴ്ച നീണ്ടുനിന്ന ടൂര്‍ണമെന്റ് നിയന്ത്രിച്ചത്. സൗഹൃദ വേദി കുടുംബങ്ങള്‍ അടക്കം നൂറുകണക്കിന് കാണികള്‍ കളിക്കാര്‍ക്ക് ആവേശം പകര്‍ന്നത് മത്സരങ്ങളുടെ തിളക്കം കൂട്ടി. ടൂര്‍ണമെന്റ് വിജയകരമാക്കുന്നതില്‍ സഹകരിച്ച എല്ലാ സെക്ടറുകള്‍ക്കും, സംഘാടകര്‍ക്കും, പ്രയോചകര്‍ക്കും, ടീം ഉടമകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദിസ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ വിജയ്അറിയിച്ചു.

Related Articles

Back to top button